LOADING

Type to search

പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍

Latest News Local News News

തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതുക്കിയ നിരക്ക് ഇന്ന് മുതല്‍ പ്രാബല്യത്തില്‍. അഞ്ച് മുതല്‍ 50 രൂപ വരെയാണ് വര്‍ധന. കാര്‍, ജീപ്പ് തുടങ്ങിയ വാഹനങ്ങള്‍ക്ക് ഒരു ഭാഗത്തേക്ക് മാത്രം 80 രൂപയാക്കി. നേരത്തെ ഇത് 75 രൂപയായിരുന്നു. ഇരുവശത്തേക്കുമുള്ള യാത്രാ നിരക്ക് പത്ത് രൂപ വര്‍ധിപ്പിച്ച് 120 രൂപയാക്കി.

ചെറിയ ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്ക് 130 രൂപ ആയിരുന്നത് 140 ആയി വര്‍ധിപ്പിച്ചു. ഇരുവശത്തേക്കും യാത്ര ചെയ്യാന്‍ 205 രൂപ നല്‍കണം. ബസ്, ട്രക്ക് എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് 255 രൂപ ആയിരുന്നത് 275 രൂപയായി ഉയര്‍ത്തി. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 445 രൂപയാണ് ഒരുവശത്തേക്കുള്ള യാത്രക്ക് നല്‍കേണ്ടത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.