പാലക്കാട് >>>പാലക്കാട് ഐഎസ് പോസ്റ്ററുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത തെറ്റെന്ന് പോലീസ്. ഐഎസ് മത നിഷിദ്ധമെന്നും മാനവ വിരുദ്ധമെന്നും എഴുതിയിട്ടുള്ള പോസ്റ്ററുകളാണ് കണ്ടെത്തിയതെന്ന് ജില്ലാ പോലീസ് മേധാവി ആര്. വിശ്വനാഥ് പറഞ്ഞു.
ആയുര്‍വേദ കടയുടെ മറവില്‍ പ്രവര്‍ത്തിച്ച സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ചില്‍ നിന്ന് ഐഎസ് അനുകൂല ലഘുലേഖ പിടിച്ചെടുത്തതാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്.
സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കോഴിക്കോട് കേസുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും ഒളിവിലുള്ള കോഴിക്കോട് സ്വദേശിക്കായി അന്വേഷണം നടക്കുകയാണെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
Follow us on