അട്ടപ്പാടിയില്‍ രണ്ട് യുവാക്കളെ കുത്തിയ കേസ്; പ്രതി ബാലാജി പോലീസില്‍ കീഴടങ്ങി

രാജി ഇ ആർ -

പാലക്കാട് >>>അട്ടപ്പാടിയില്‍ രണ്ട് യുവാക്കളെ കുത്തിയ കേസിലെ പ്രതി ബാലാജി പോലീസില്‍ കീഴടങ്ങി. ഷോളയൂര്‍ സിഐക്ക് മുന്നിലാണ് ഇയാള്‍ കീഴടങ്ങിയത്. ഇന്നലെയാണ് അട്ടപ്പാടി കോട്ടത്തറയില്‍ ഹരി, വിനീത് എന്നീ യുവാക്കള്‍ക്ക് കുത്തേറ്റത്

വാഹനത്തിന്റെ ഡിം ലൈറ്റ് ഇടുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. സംഭവത്തില്‍ എട്ട് പേരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ബാലാജി ഒളിവില്‍ പോകുകയായിരുന്നു.