LOADING

Type to search

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊന്നു

Latest News Local News News

കോട്ടയം>>> പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്നു. തലയോലപറമ്പ് സ്വദേശി നിതിന മോള്‍ ആണ് കൊല്ലപ്പെട്ടത്. കോളേജില്‍ ഫുഡ് പ്രൊസസിംഗ് ടെക്‌നോളജി വിദ്യാര്‍ത്ഥിനിയായ നിതിനയെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി സഹപാഠി കഴുത്തറുത്തു കൊല്ലുകയായിരുന്നുവെന്നാണ് വിവരം.

പ്രണയനൈരാശ്യമാണ് കാരണമെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് നിതിനയെ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.