
പാലാ>>> ബിഷപ്പിന്റെ വിവാദ പരാമര്‍ശത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി മുസ്ലിം സംഘടനകള്‍. ബിഷപ്പിനെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ വൈകുന്ന സാഹചര്യത്തിലാണ് നീക്കം. സര്‍ക്കാര്‍ നിലപാടിനെതിരെ സമര പരിപാടികള്‍ സംഘടിപ്പിക്കാനും തീരുമാനമായി.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനോടകം സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി പരാതികളും ലഭിച്ചു. എന്നാല്‍ ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാനോ പ്രശ്നം പരിഹരിക്കാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ മുസ്ലിം സംഘടനകള്‍ ആലോചിക്കുന്നത്. കോട്ടയം പൗരാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഈ നീക്കം.
വിവാദം തൊടുത്തുവിട്ട പാലാ ബിഷപ്പ് പ്രശ്ന പരിഹാരത്തിന് മുന്നോട്ട് വരാത്തതിനെയും മുസ്ലിം സംഘടനകള്‍ വിമര്‍ശിക്കുന്നുണ്ട്. ഒത്തുതീര്‍പ്പിന് ശ്രമിക്കേണ്ട സര്‍ക്കാര്‍ പ്രശ്നം വഷളാക്കുകയാണെന്നാണ് ഇവരുടെ ആക്ഷേപം. സര്‍ക്കാര്‍ നിലപാടിനെതിരെ മഹലുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ സമരം സംഘടിപ്പിക്കാനും പൌരാവകാശ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.

Follow us on