
പാലാ>>>പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്ന് സുരേഷ് ഗോപി ചോദിച്ചു.
ബിഷപ്പും താനുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും എംപി വ്യക്തമാക്കി. പാലാ ബിഷപ്പ് ഹൗസിലെത്തി മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിച്ചു. മാധ്യമങ്ങളെ അറിയിക്കേണ്ടതായ ഒന്നും സംസാരിച്ചിട്ടില്ല. സാമൂഹിക വിഷയങ്ങള്‍ സംസാരിച്ചു. പാലാ ബിഷപ്പ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. ഒരു മതവിഭാഗത്തിനെ പോലും പറഞ്ഞിട്ടില്ല. തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് ഞങ്ങളെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് ഏറ്റെടുത്താല്‍ അതെങ്ങനെ ശരിയാകും ഒരു മതത്തിനേയും അദ്ദേഹം റെഫര്‍ ചെയ്തിട്ടില്ല. ചില ആക്ടിവിറ്റീസിനെ റെഫര്‍ ചെയ്തിട്ടുണ്ടാകും. ഞങ്ങള്‍ ചര്‍ച്ച ചെയ്തതൊന്നും നിങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാനുള്ളതല്ല.
ബിഷപ്പ് ആവശ്യപ്പെട്ടാല്‍ വിഷയത്തില്‍ ഇടപെടുമെന്നും ബിഷപ്പിനെ സന്ദര്‍ശിക്കുമെന്നും സുരേഷ് ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളെല്ലാം ബിഷപ്പിന് പിന്തുണയര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ ഇടപെടല്‍.

Follow us on