
പാലാ >>>പാലാ ബിഷപ്പിനെതിരെ ആഞ്ഞടിച്ച് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍. കേരളത്തിന്റെ മതേതര മനസിന്റെ പിന്തുണ പാലാ ബിഷപ്പിനില്ലെന്ന് പുന്നല ശ്രീകുമാര്‍. പിന്തുണയ്ക്കുന്നവരുടെ എണ്ണം നാള്‍ക്കു നാള് വര്‍ധിച്ചു വരുന്നത് കൊണ്ട് ബിഷപ്പ് പറഞ്ഞത് ഇല്ലാതാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാദമായ സംഭവത്തില്‍ ബിഷപ്പ് ഖേദം പ്രകടിപ്പിക്കാതെ മൗനം പാലിക്കുന്നത് അപകടകരമാണ്. പൗരോഹിത്യത്തിന്റെ കുപ്പായമണിഞ്ഞവര്‍ കാണിക്കേണ്ട ജാഗ്രത പ്രസംഗത്തിലുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Follow us on