കൊച്ചി>>> ലൗജിഹാദിനെതിരെയും, നര്‍ക്കോട്ടിക് ജിഹാദിനെതിരെയും പ്രതികരിച്ച് വിശ്വാസികളോട് ജാഗരൂകരായിരിക്കാന്‍ ആഹ്വാനം ചെയ്ത് പാല ബിഷപ്പ് അഭി. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്ഢ്യമില്ലെന്ന് ഭാരതീയ ജനതാ ന്യൂനപക്ഷ മോര്‍ച്ച.
പാലാ രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനും, മറ്റു എല്ലാ സഭകളിലെയും ബിഷപ്പുമാര്‍ക്കും, വൈദികര്‍ക്കും, അല്മായ നേതാക്കള്‍ക്കും, ക്രൈസ്തവ വിശ്വാസികള്‍ക്കുമുള്ള തുറന്ന കത്തുമായി ഭാരതീയ ജനതാ ന്യൂനപക്ഷ മോര്‍ച്ച.
ഇന്ത്യ ഭരിക്കുന്ന ദേശീയ പാര്‍ട്ടിയുടെ പോഷക സംഘടന എന്ന നിലയില്‍ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാനത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ 2015 മുതല്‍ 2021 വരെ എല്‍ഡിഎഫിന്റെയും, യുഡിഎഫിന്റെയും പോഷക സംഘടനയായിട്ടാണ് ഇത് കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ രാജ്യത്തിനകത്തും, പുറത്തുമുള്ള നേട്ടങ്ങളെ ഉയര്‍ത്തി പിടിക്കുന്നതില്‍ ഇവര്‍ മനപൂര്‍വ്വമായ അനാസ്ഥയാണ് കാണിച്ചിട്ടുള്ളത്.
എല്‍ഡിഎഫിനെയും, യുഡിഎഫിനെയും വിമര്‍ശിക്കാന്‍ നാവു പൊങ്ങിയിട്ടില്ല. കുറച്ചു കൂടി കൃത്യമായി പറഞ്ഞാല്‍ കേരളത്തിലെ ജിഹാദികളും, മാധ്യമ വേശ്യകളും കാണിക്കുന്ന അതേ വഞ്ചന തന്നെയാണ് രാജ്യത്തോടും, ജനങ്ങളോടും ചെയ്യുന്നത്.
ഇത് ചിലരുടെ മാത്രം പോക്കറ്റു സംഘടനയായി അധപതിച്ചിരിക്കുന്നു. എല്ലാ രണ്ടു വര്‍ഷം കൂടുമ്പോഴും കസേരകള്‍ മാറി മാറി സ്ഥാനങ്ങള്‍ പങ്കുവയ്ക്കുകയാണ് പതിവ്. എല്‍ഡിഎഫില്‍ നിന്നും, യുഡിഎഫില്‍ നിന്നും പുറത്താക്കുന്ന പാഴുകള്‍ക്ക് വന്നടിയുവാനുളള ഇടത്താവളമായി സംഘടന മാറിയിരിക്കുന്നു. സീറ്റ് വില്പന, വോട്ടു വില്പന, സ്ഥാനമാനങ്ങള്‍ വില്പന ഇവയില്‍ ഡോക്ടറേറ്റ് നേടിയവരാണ് ഇതിന്റെ ഭാരവാഹികള്‍.
സമീപകാലത്ത് ജിഹാദി തീവ്രവാദ സംഘടനകളില്‍ നിന്നും ന്യൂനപക്ഷ മോര്ച്ചയിലേയ്ക്ക് ഭയാനകമായ ഒഴുക്ക് ദൃശ്യമാണ്. മണ്ഡലം, ജില്ല, സംസ്ഥാന തലങ്ങളില്‍, നികുതി വെട്ടിപ്പുകാര്‍, കള്ളക്കടത്തുകാര്‍, താലിബാന് ഫാന്‍സ്, പെണ്‍വാണിഭക്കാര്‍, അഴിമതി ബ്രോക്കര്‍മാര്‍ എന്നിവര്‍ ചേര്‍ന്ന് ഇതിനെ പൂര്‍ണ്ണമായും ഇന്ത്യാ വിരുദ്ധ, ഹിന്ദു വിരുദ്ധ പ്രസ്ഥാനമാക്കി മാറ്റിക്കൊണ്ടിരിക്കുന്നു.
.
സത്യക്രിസ്ത്യാനികളായ ദേശസ്നേഹികളെ പോലും ന്യൂനപക്ഷ മോര്ച്ചയിലേയ്ക്ക് കൊണ്ടു വരുന്നതിന് സംഘടനയ്കക്ക് യാതൊരു വിധത്തിലുമുള്ള താല്പര്യമില്ല.ലൗജിഹാദ്, നര്‍ക്കോട്ടിക് ജിഹാദ്, മെഡിക്കല്‍ ജിഹാദ്, ഹലാല്‍ ഭക്ഷണ ജിഹാദ്, ബിസിനസ് ജിഹാദ് തുടങ്ങി ക്രൈസ്തവ – സാമൂഹ്യ വിരുദ്ധമായ കാര്യങ്ങളില്‍ ന്യൂനപക്ഷ മോര്‍ച്ച ജിഹാദികളോടൊപ്പം നിലയുറപ്പിച്ചിരിക്കുന്നു.
കഴിഞ്ഞ 7 വര്‍ഷമായി ന്യൂനപക്ഷ മോര്‍ച്ചയെ നേരായ വഴിയില്‍ നയിക്കുന്നതിനോ, തിരുത്തുന്നതിനോ, മേല്‍നോട്ടം വഹിക്കുന്നതിനോ കഴിയാതെ കേരളത്തിലെ കെജെപി (ബിജെപി) നേതൃത്വം പരിപൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുന്നു.
അതിനാല്‍ കേരളത്തിലെ ക്രിസ്ത്യാനികള്‍ക്കും, സഭകള്‍ക്കും, ബിഷപ്പുമാര്‍ക്കും ഉള്ള പരാതികള്‍ ദേശസ്നേഹികളായ കേന്ദ്ര ബിജെപി നേതൃത്വത്തോട് മാത്രമേ ചര്‍ച്ച ചെയ്യാവുള്ളൂ. ഇല്ലെങ്കില്‍ ക്രിസ്ത്യാനികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ആദ്യം തന്നെ ജിഹാദികളുടെ പക്കലും, യു.പി.എ മാഫിയയുടെ പക്കലുമാണ് എത്തിച്ചേരുന്നതെന്ന് സൂചന.
ഈ കാര്യത്തില്‍ അതീവ സൂക്ഷമത പുലര്‍ത്തണമെന്ന് എല്ലാ ക്രൈസ്തവ വിശ്വാസികളും ശ്രദ്ധിക്കണം.നിങ്ങളെ കേള്‍ക്കുന്നതിനും, പരാതികള്‍ പരിഹരിക്കുന്നതിനും, നിങ്ങളോടൊത്ത് നിലയുറപ്പിക്കുന്നതിനും കേന്ദ്ര സര്‍ക്കാരും, ബിജെപി നേതൃത്വവും എപ്പോഴും തയ്യാറാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം,മുത്തലാഖ് നിരോധിച്ചതിന്, സ്ത്രീകളുടെ അഭിമാനം രക്ഷിച്ചതിന്, മോദിയുടെ ജന്മദിനത്തില് മുസ്ലീംവനിതകളുടെ ദുആ സമ്മേളനം പ്രഖ്യാപിച്ചിരുന്നു.
മുത്തലാഖ് നിരോധിച്ചതിന്റെ സന്തോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തില് മുസ്ളീം വനിതകളുടെ ദുആ സമ്മേളനം നടക്കുമെന്ന് ബിജെപി നേതാവ് എസ് സുരേഷിന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റിട്ടിരുന്നു.
എറണാകുളത്ത് രാവിലെ 11 മണിക്ക് നടക്കുന്ന ഈ സമ്മേളനത്തില്‍ അഫ്ഗാനിലെ വനിതകള്‍ അനുഭവിക്കുന്ന കൊടും ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കുകയും അഫ്ഗാനിലെ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്യും. ബിജെപി ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുകയെന്നായിരുന്നു ഉള്ളടത്തം.
വെള്ളിയാഴ്ച രാവിലെ 11 ന് എറണാകുളത്ത് ദുആ സമ്മേളനം നടത്തുമെന്നാണ് ന്യൂനപക്ഷ മോര്‍ച്ചയുടെ അറിയിപ്പ്. ഇതു സംബന്ധിച്ചുള്ള പോസ്റ്ററുകളില്‍ ദുആ സമ്മേളന വേദി എറണാകുളത്താണെന്ന് മാത്രമാണുള്ളത്.
Follow us on