
കോട്ടയം>>> പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരനും ആര്‍ച്ച് ബിഷപ്പിനെ കണ്ടു. ചങ്ങനാശ്ശേരി അതിരൂപത ആസ്ഥാനത്തുവച്ചായിരുന്നു കൂടിക്കാഴ്ച. ചങ്ങനാശ്ശേരി ബിഷപ്പിനോട് എല്ലാ പിന്തുണയും അഭ്യര്‍ത്ഥിച്ചുവെന്നും സുധാകരന് വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമവായത്തിനല്ല ബിഷപ്പിനെ കാണാന്‍ പോയത്. പാലാ ബിഷപ്പ് വിവാദത്തില്‍ സമവായത്തിന് മുന്‍കൈ എടുക്കേണ്ടത് സര്‍ക്കാരാണ്. എന്നാല്‍ ചോര നക്കി കുടിക്കാന്‍ നില്ക്കുന്ന ചെന്നായയെ പോലെ സര്‍ക്കാര്‍ നോക്കി നില്ക്കുന്നു.വ്രണപ്പെടാത്ത സാമുദായിക സൗഹാര്‍ദമാണ് വേണ്ടതെന്നും, വര്‍ഗീയ വിഷം ചാലിക്കപ്പെടാന്‍ അനുവദിച്ചുകൂടെന്നും സുധാകരന് പറഞ്ഞു.
സാഹോദര്യം നിലനിര്‍ത്തുകയാണ് കോണ്‍ഗ്രസിന്റെ ദൗത്യമെന്നും, മത സൗഹാര്‍ദം സംരക്ഷിക്കണമെന്നും സുധാകരന് പറഞ്ഞു.പാലാ ബിഷപ്പുമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി സുരേഷ് ഗോപി എംപി കൂടിക്കാഴ്ച നടത്തി. ബിഷപ്പ് വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു.
തീവ്രവാദമാണെന്ന് പറയുമ്പോഴേക്കും ഒരു മതവിഭാഗം അത് അവരെയാകും ഉദ്ദേശിച്ചത് എന്ന് പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും സുരേഷ് ഗോപി ചോദിച്ചു. ബിഷപ്പും താനുമായി സംസാരിച്ച കാര്യങ്ങള്‍ മാധ്യമങ്ങളെ അറിയിക്കേണ്ടതില്ലെന്നും ബിഷപ്പ് ഹൗസിലെ കൂടിക്കാഴ്ചയ്ക്ക് ശേഷം എംപി വ്യക്തമാക്കി.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സഭാ നേതൃത്വവുമായി വേണ്ടിവന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചിരുന്നു.

Follow us on