കോട്ടയം>>> മതേതരത്വം കൊണ്ട് ആര്‍ക്ക് ഗുണമെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങോട്ട്. കപട മതേതരത്വം രാജ്യത്തെ നശിപ്പിക്കുമെന്നും, മതേതര വഴിയിലൂടെ സഞ്ചരിച്ച് വര്‍ഗീയ കേരളത്തിലെത്തുമോ എന്ന ആശങ്കയുണ്ടെന്നും ബിഷപ്പ് വ്യക്തമാക്കി.
ദീപികയിലെഴുതിയ ലേഖനത്തിലാണ് ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍. സാമൂഹിക തിന്മകള്ക്കെതിരെ മൗനമോ തിരസ്കരണമോ പ്രതിഷേധമോ അല്ല വേണ്ടത്. അവയെക്കുറിച്ച് പഠനങ്ങളും, തുറന്ന ചര്‍ച്ചകളും പ്രതിരോധ നടപടികളുമാണ് വേണ്ടതെന്നും അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.
തിന്മകള്ക്കെതിരെ കൈകോര്‍ത്താല്‍ മതമൈത്രി തകരില്ലെന്നും മാര്‍ ജോസഫ് കല്ലറങ്ങോട്ട് വ്യക്തമാക്കി. സ്വന്തം മതത്തെക്കുറിച്ച് സംസാരിക്കാതിരിക്കലല്ല മതേതരത്വം.അന്യമത വിദ്വേഷം ഉപേക്ഷിക്കലാണെന്നും ലേഖനത്തില്‍ പറയുന്നു.
Follow us on