ഇന്ത്യയിലേയ്ക്ക് ചേക്കേറാന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് ആയിരക്കണക്കിന് പാകിസ്ഥാനികള്‍

-

പാകിസ്ഥാന്‍>>ഇന്ത്യന്‍ പൗരത്വത്തിനായി കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നത് 7306 പാകിസ്ഥാന്‍ പൗരന്മാരാണ്. അഫ്ഗാനിസ്ഥാനാനില്‍ നിന്ന് 1,152, ശ്രീലങ്കയില്‍ നിന്ന് 223, യു.എസ്.എയില്‍ നിന്ന് 223 , നേപ്പാളില്‍ നിന്ന് 189, ബംഗ്ലാദേശില്‍ നിന്ന് 161, ചൈനയില്‍ നിന്ന് 10 എന്നിങ്ങനെയാണ് ഇന്ത്യന്‍ പൗരത്വത്തിനു വേണ്ടി ലഭിച്ചിട്ടുള്ള അപേക്ഷകള്‍

ഇന്ത്യന്‍ പൗരത്വം തേടുന്ന വിദേശീയരുടെ എണ്ണം ഗണ്യമായി ഇപ്പോള്‍ കുറയുകയാണ്. 2016ല്‍ 1106 വിദേശികള്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചപ്പോള്‍, 2020ല്‍ അത് 639 ആയി കുറഞ്ഞു. അതേസമയം, ഇന്ത്യയിലേയ്ക്ക് ചേക്കേറാന്‍ കാത്തിരിക്കുന്ന വിദേശീയരില്‍ എഴുപത് ശതമാനവും പാകിസ്ഥാനികളാണ് എന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍, 7306 പാകിസ്ഥാന്‍ പൗരന്മാരാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ആകെ മൊത്തം 10635 വിദേശീയരാണ് അപേക്ഷകള്‍ നല്‍കിയിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ അറിയിച്ച കണക്കാണിത്.

പാകിസ്ഥാനികള്‍ക്ക് പിന്നാലെ ഇന്ത്യന്‍ പൗരത്വത്തിനായുള്ള ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചത് അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. 1,152 അഫ്ഗാനികളാണ് അപേക്ഷ നല്‍കിയിട്ടുള്ളത്. ഇത് കൂടാതെ, പൗരത്വത്തിനായി ശ്രീലങ്കയില്‍ നിന്ന് 223, യു.എസ്.എയില്‍ നിന്ന് 223, നേപ്പാളില്‍ നിന്ന് 189, ബംഗ്ലാദേശില്‍ നിന്ന് 161, ചൈനയില്‍ നിന്ന് 10 എന്നിങ്ങനെയാണ് ഇന്ത്യന്‍ പൗരത്വത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകള്‍.

2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കേന്ദ്രത്തിന് മൊത്തം 8,244 അപേക്ഷകള്‍ ലഭിച്ചിരുന്നു. അതില്‍ 3,117 പേര്‍ക്ക് കേന്ദ്രം ഇതുവരെ പൗരത്വം നല്‍കിയിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →