
ന്യൂയോര്‍ക്ക്>>>കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിച്ച പാകിസ്താന് മറുപടിയുമായി ഇന്ത്യ. എത്രയും വേഗം പാക് അധീനകശ്മീര്‍ പാകിസ്താന് ഒഴിയണമെന്ന് ഇന്ത്യന്‍ പ്രതിനിധി സ്നേഹ ദുബെ ആവശ്യപ്പെട്ടു. അയല്‍രാജ്യത്തിന്റേത് നിയമവിരുദ്ധ അധിനിവേശമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാനാണ് കശ്മീര്‍ വിഷയം യുഎന്നില്‍ കഴിഞ്ഞ ദിവസം ഉന്നയിച്ചത്.
‘ദുഃഖകരമെന്ന് പറയട്ടെ, തെറ്റായ പ്രചാരണങ്ങള്‍ നടത്താന്‍ പാക് നേതാവ് അന്താരാഷ്ട്ര വേദികള്‍ ഉപയോഗിക്കുന്നത് ആദ്യമായല്ല. ഭീകരവാദികള്‍ക്ക് സൗജന്യ പാസ് നല്കുന്ന അദ്ദേഹത്തിന്റെ രാഷ്ട്രത്തിലെ ദുഃസ്ഥിതി മറച്ചുവയ്ക്കാനാണ് ഈ വാദങ്ങള്‍ ഉന്നയിക്കുന്നത്. ഭീകരവാദികളെ വളര്‍ത്തുകയും അവരെ സഹായിക്കുകയും ചെയ്യുന്ന രാഷ്ട്രമാണ് പാകിസ്താന്. അത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്.’- ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.
കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്ന് സ്നേഹദുബെ ആവര്‍ത്തിച്ചു. ‘ജമ്മു കശ്മീരും ലഡാകും ഇന്ത്യയുടെ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഭാഗങ്ങളാണ്. പാകിസ്താന് അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലങ്ങളും ഇന്ത്യയുടേതാണ്. ഉടന്‍ ആ പ്രദേശങ്ങള്‍ വിട്ടുപോകണം’- അവര്‍ കൂട്ടിച്ചേര്‍ത്തു.

Follow us on