അധികഭൂമി കൈവശം വച്ചെന്ന പരാതി: പിവി അന്‍വര്‍ എംഎല്‍എക്ക് ഹാജരാകാന്‍ നോട്ടീസ്

തിരുവനന്തപുരം>>ഭൂപരിധി ചട്ടം ലംഘിച്ചു ഭൂമി കൈവശം വച്ചെന്ന പരാതിയില്‍ പിവി അന്‍വര്‍ എംഎല്‍എയോട് രേഖകളുമായി ഹാജരാകാന്‍ എല്‍എ ഡെപ്യുട്ടി കളക്ടര്‍ .താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനായ എല്‍എ ഡെപ്യുട്ടി കളക്ടറുടെ ഓഫീസില്‍ നാളെ രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ്. പിവി അന്‍വര്‍ എംഎല്‍എയുടെ കൈവശമുള്ള മിച്ചഭൂമി സംബന്ധിച്ച പരാതിയില്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സാവകാശം തേടി താമരശ്ശേരി ലാന്റ് ബോര്‍ഡ് ചെയര്‍മാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തള്ളിയായിരുന്നു നിര്‍ദേശം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →