
ന്യൂഡല്‍ഹി>>>പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്. വിവിധ രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ ലക്ഷ്യമിട്ടു കൊണ്ടാണ് മോദി അമേരിക്കയിലേക്ക് യാത്ര തിരിക്കുന്നത്. വെള്ളിയാഴ്ച ക്വാഡ് യോഗം ചേരും. ഐക്യരഷ്ട്രസഭയുടെ പൊതുസഭയെ മോദി അഭിസംബോധന ചെയ്യും.
വാഷിങ്ടണ്‍ ഡി.സിയില്‍ പ്രമുഖ കമ്ബനികളുടെ സി.ഇ.ഒ.മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ബുധനാഴ്ച്ച അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി കൂടിക്കാഴ്ച നടത്തും.
കൊവിഡ് മഹാമാരി ഇന്ത്യയില്‍ സാന്നിധ്യം അറിയിച്ചതിനു ശേഷം പ്രധാനമന്ത്രി നടത്തുന്ന രണ്ടാമത്തെ വിദേശ നയതന്ത്ര യാത്രയാണിത്. 2014 മുതല്‍ നൂറിലധികം വിദേശ യാത്രകളാണ് നരേന്ദ്ര മോദി നടത്തിയത്.
കുറഞ്ഞത് 60 രാജ്യങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. എന്നാല്‍ കൊവിഡ് മഹാമാരി ഈ വര്‍ഷം ആദ്യം വരെ എല്ലാ നയതന്ത്ര യാത്രകളും സ്തംഭിപ്പിച്ചു. 2014 ന് ശേഷം മോദി ഒരു വിദേശ രാജ്യം സന്ദര്‍ശിക്കാത്ത ആദ്യ വര്‍ഷമായി 2020 മാറി.

Follow us on