
കൊച്ചി >>>വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഒരുപാടുപേരേ കബളിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കുന്ന വന്‍തട്ടിപ്പുകാരെ സൂക്ഷിക്കണമെന്ന്, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും, മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി.തോമസ്.
തന്റെ ഫേസ്ബുക്ക് അക്കൗണ്ട് തന്നെ കഴിഞ്ഞ ദിവസം രാത്രി പത്തര മണിയോടുകൂടി ഇതുപോലെ ഒരു കള്ള റാക്കറ്റിന്റെ പിടിയില്‍ പെട്ടു പോയിരുന്നുവെന്ന് പി സി തോമസ് പറഞ്ഞു.തനിക്ക് എന്തോ വലിയ അത്യാവശ്യം വന്നതിനാല്‍, ഫേസ്ബുക്കിലെ കൂട്ടുകാരോട്, എന്നെ അടിയന്തരമായി സഹായിക്കണം എന്നും, കുറച്ചു രൂപ അയച്ചു തരണം എന്നും, പറഞ്ഞുകൊണ്ടുള്ള തന്റെ അഭ്യര്‍ത്ഥനയാണ് ഫേസ്ബുക്കില്‍ വന്നത്. തന്റെ വ്യാജ അക്കൗണ്ട് തുടങ്ങിയതാണെന്ന് ആര്‍ക്കും മനസ്സിലാവുകയില്ല എന്ന് പി സി. പറയുന്നു. ആ രീതിയിലാണ് തട്ടിപ്പ്ക്കാര്‍ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് തുടങ്ങിയത്.
‘വിവരം അറിഞ്ഞ ഉടനെ തന്നെ , ഉള്ള സത്യം ഫേസ്ബുക്ക് അക്കൗണ്ടില്‍ എല്ലാവരെയും അറിയിച്ചു കൊണ്ട് തോമസ് പോസ്റ്റിട്ടു. അല്ലെങ്കില്‍ പലരും അകപ്പെട്ടു പോകുമായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു . അങ്ങനെ പോയില്ല. മറിച്ച് തന്നെ ഫോണില്‍ വിളിച്ച്, അത്യാവശ്യമെങ്കില്‍ സഹിക്കാന്‍ തയ്യാറായി. അവരാരും തുക അയക്കരുത് എന്ന് ഞാന്‍ അറിയിച്ചു . ഉടന്‍ തന്നെ സൈബര്‍സെല്ലിലും മറ്റു പോലീസ് മേഖലകളിലും പി സി തോമസ് പരാതികള്‍ കൊടുത്തിട്ടുണ്ട്.’
‘ഒരു ‘ഗൂഗിള്‍ പേ’ അക്കൗണ്ടിലേക്ക് പണം അയക്കണം എന്ന് പറഞ്ഞു കൊണ്ടാണ് വ്യാജ അക്കൗണ്ടില്‍ നിന്ന് പലര്‍ക്കും സന്ദേശം വന്നത്. ആ അക്കൗണ്ടിലെ ഫോണ്‍ നമ്പര്‍ വ്യക്തമായി കാണുന്നതുകൊണ്ട് പ്രതികളെ പിടിക്കാന്‍ അതൊരു നല്ല തെളിവാണെന്നും കരുതുന്നതായി അദ്ദേഹം പറഞ്ഞു.
എങ്ങനെയും അവരെ കണ്ടുപിടിക്കാന്‍ ഈ നമ്പര്‍ പ്രയോജനപ്പെടും. ഇനിയും ആരും ഇതുപോലെ കബളിക്കപ്പെടാതിരിക്കാന്‍ പ്രതികളെ പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ടു വന്നേ പറ്റൂവെന്നും,എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ഐ.ടി മേഖലയെ ദുരുപയോഗപ്പെടുത്തി തട്ടിപ്പുകള്‍ വേറെയും നടക്കുന്നുണ്ടെന്ന കാര്യത്തില്‍ സംശയമില്ലയെന്നും പി സി തോമസ് കൂട്ടിച്ചേര്‍ത്തു.

Follow us on