കൊച്ചി>>>ഓര്‍ത്തഡോക്സ് – യാക്കോബായ സഭാതര്‍ക്കത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്ക രുതെന്ന് ഇരുവിഭാഗത്തെയും ഹൈക്കോടതി ഓര്‍മിപ്പിച്ചു. സഭാ തര്‍ക്കത്തിന് ഒരു അവസാനമില്ലേ എന്നും കോടതി ചോദിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കിയേ പറ്റൂ എന്നും, മുന്‍ഗണന നല്‍കേണ്ടത് നിയമവ്യവസ്ഥയ്ക്ക് ആണെന്നും കോടതി ഓര്‍മിപ്പിച്ചു.
സുപ്രീംകോടതിവിധി ഘട്ടംഘട്ടമായി നടപ്പാക്കി വരുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ കോടതി വിധി നടപ്പാക്കുന്നതിന് തടസ്സമാകുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വിശ്വാസികള്‍ രണ്ടു പക്ഷത്തായി അണിനിരക്കുന്നത് മൂലം ബലപ്രയോഗം സാധ്യമാകില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് കോടതി രൂക്ഷ വിമര്‍ശനമുന്നയിച്ചത്. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കരുതെന്ന് ഇരുഭാഗത്തോടും കോടതി നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കിയേ പറ്റൂ. ബല പ്രയോഗം നടത്താന്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് ഇരുവിഭാഗവും മനസ്സിലാക്കണം എന്നും കോടതി പറഞ്ഞു.
ഈ തര്‍ക്കത്തിന് ഒരു അവസാനമില്ലേ കോടതി ആരാഞ്ഞു. ആര്‍ക്കുവേണ്ടിയാണ് ഈ തര്‍ക്കം. വിശ്വാസികള്‍ക്ക് ഈ തര്‍ക്കം കൊണ്ട് ഒരു ഗുണവും ഇല്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് പറഞ്ഞു. പള്ളികള്‍ പൂട്ടി ഇട്ടത് കൊണ്ടോ ആളുകള്‍ കൂട്ടം കൂടി നിന്ന് ബഹളം വച്ചത് കൊണ്ടോ സുപ്രീംകോടതിവിധി മറികടക്കാനാവില്ല എന്ന് കോടതി ഓര്‍മ്മിപ്പിച്ചു. കേസ് അടുത്ത മാസം അഞ്ചിന് പരിഗണിക്കാന്‍ മാറ്റി
Follow us on