Type to search

ഓപ്പറേഷന്‍ പി ഹണ്ട്:എറണാകുളം ജില്ലയില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Latest News Local News News

പെരുമ്പാവൂര്‍>>>ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ഇരുപത്തിയാറു പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ആലുവ സ്റ്റേഷന്‍ പരിധിയില്‍ പട്ടേരിപുറം നഗൂര്‍ വീട്ടില്‍ ബിജു(48), ബിനാനിപുരം സ്റ്റേഷന്‍ പരിധിയില്‍ പാനയിക്കുളം ചിറയം വാഴക്കൂട്ടത്തില്‍ ജിബിന്‍ (31) എന്നിവരാണ് അറസ്റ്റിലായത്. റൂറല്‍ ജില്ലയില്‍ 79 വീടുകളിലും സ്ഥാപനങ്ങളിലുമായാണ് റെയ്ഡ് നടന്നത്.

ഇവരില്‍ നിന്ന് 31 മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നീ പ്രവൃത്തികള്‍ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്. ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ സൈബര്‍ ഡോം, സൈബര്‍ സെല്‍, സൈബര്‍ സ്റ്റേഷന്‍, ബന്ധപ്പെട്ട സ്റ്റേഷനുകള്‍ എന്നിവര്‍ ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് വൈകിയും തുടരുകയാണ്.

കേസില്‍ ഉള്‍പ്പെട്ടവര്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ്.പി കെ.കാര്‍ത്തിക് പറഞ്ഞു. ആലുവയില്‍ പരിശോധനയ്ക്ക് ഐ.പിമാരായ സി.എല്‍ സുധീര്‍, എം.ബി ലത്തീഫ്, എസ്.ഐ ആര്‍. വിനോദ്, എ.എസ്.ഐമാരായ ടി.വി ഷാജു, ഷാജി സി.പി. ഒമാരായ പി.എ ജബ്ബാര്‍ , മാഹിന്‍ ഷാ, അമീര്‍, സൗമ്യാ മോള്‍ എന്നിവരും ബിനാനി പുരത്ത് ഐ.പി വി.ആര്‍ സുനില്‍, എ.എസ്.ഐമാരായ ജോര്‍ജ് തോമസ്, അബ്ദുള്‍ റഷീദ്, എസ്.സി.പി.ഒ ഷീജ തുടങ്ങിയവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.