LOADING

Type to search

ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക്; ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ

India

ദില്ലി>>ഓപ്പറേഷന്‍ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയില്‍ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റില്‍ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയില്‍ മടങ്ങിയെത്തുക. രക്ഷ ദൗത്യത്തിന്റെ ഭാഗമായി ഇതുവരെ 17100 ഇന്ത്യക്കാരെ മടക്കിയെത്തിചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

അതേസമയം, സുമിയില്‍ കുടുങ്ങി കിടക്കുന്ന മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി എത്തിക്കാന്‍, റഷ്യയുമായും യുക്രൈനുമായും നയതന്ത്രചര്‍ച്ചകള്‍ തുടരുകയാണ്.

കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറിയെങ്കിലും, വെടി നിര്‍ത്തല്‍ പ്രായോഗിക തലത്തില്‍ വരാത്തതിനാല്‍ യാത്ര ഒഴിവാക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ സുരക്ഷയാണ് പരമ പ്രധാനമെന്നും അക്കാര്യത്തില്‍ വിട്ടു വീഴ്ചയ്ക്കോ പരീക്ഷണങ്ങള്‍ക്കോ തയ്യാറല്ലെന്നും, ചര്‍ച്ചകള്‍ തുടരുകായാണെന്നും വിദേശമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.