ഉരുള്‍ പൊട്ടിയ പ്രദേശം മുന്‍ എം.പി യും കേരള കോണ്‍ഗ്രസ് നേതാവുമായ അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് സന്ദര്‍ശിച്ചു

രാജി ഇ ആർ -

കോതമംഗലം>>> കീരമ്പാറ പഞ്ചായത്തിലെ വെളിയേല്‍ച്ചാല്‍ മുട്ടത്ത്കണ്ടത്ത് ഉരുള്‍ പൊട്ടിയ പ്രദേശം,മുന്‍ എം പി യും കേരള കോണ്‍ഗ്രസ് നേതാവും ആയ അഡ്വ.കെ ഫ്രാന്‍സിസ് ജോര്‍ജ് സന്ദര്‍ശിച്ചു .

നിയോജക മണ്ഡലം പ്രസിഡന്റ് എ. ടി പൗലോസ്,സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗവും ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജോമി തെക്കേക്കര,സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം റോയി സ്‌കറിയ,ജില്ല പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ റാണികുട്ടി ജോര്‍ജ്,നിയോജക മണ്ഡലം നേതാക്കളായ എല്‍ദോസ് വര്‍ഗ്ഗീസ്,ജോജി സ്‌കറിയ,ആന്റണി ഓലിയപുറം,വി. ജെ മത്തായികുഞ്ഞു. എന്നിവര്‍ കൂടെയുണ്ടായിരുന്നു.