LOADING

Type to search

ഊന്നുകല്‍ പോലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ പിടികൂടി

Latest News Local News News

പെരുമ്പാവൂര്‍>>>ഊന്നുകല്‍ പോലീസ് സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസിലെ പ്രതിയെ പിടികൂടി. നേര്യമംഗലം തലക്കോട് മറ്റത്തില്‍ വീട്ടില്‍ ബിനു (കുട്ടായി 44) എന്നയാളെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളും നിരവധി കേസുകളിലെ പ്രതിയുമാണ്. രാത്രി പോലീസ് സ്റ്റേഷനില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ഇയാള്‍ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.

തടയാന്‍ ശ്രമിച്ച സ്റ്റേഷന്‍ റെറ്ററെയും ഇയാള്‍ ആക്രമിച്ചു. കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ഊന്നുകല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ജി.റിഷികേശന്‍ നായര്‍, എ.എസ്.ഐ അഷറഫ്, സി.പി.ഒ മാരായ ജിജോ മാത്യു, ഷനില്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.