
കോട്ടയം>>>കോണ്‍ഗ്രസിലെ പുതിയ മാറ്റം ജനാധിപത്യത്തിന് ഗുണകരമാണെന്ന് ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് വാര്‍ത്തസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. ഇപ്പോഴത്തെ പൊട്ടിത്തെറി ഉടന്‍ അവസാനിക്കും. പുതിയ ഭാരവാഹികള്‍ കോണ്‍ഗ്രസ് പാരമ്ബര്യം ഉള്ളവരാണ്. കെ.സി. വേണുഗോപാലിനെതിരായ വിമര്‍ശനം കുശുമ്ബു കൊണ്ടാണ്.
ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും രാഷ്ട്രീയപ്രവര്ത്തനകാലം കഴിഞ്ഞു. ഒരുവട്ടം കൂടി താന്‍ മത്സര രംഗത്തുണ്ടാകും. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള സാധ്യത തള്ളുന്നില്ല. യു.ഡി.എഫിലേക്ക് പോകുന്നതാണ് നല്ലതെന്നാണ് കേരള ജനപക്ഷത്തിന്റെ എല്ലാ കമ്മിറ്റികളുടെയും അഭിപ്രായം- പി.സി. ജോര്‍ജ് പറഞ്ഞു.

Follow us on