
തിരുവനന്തപുരം>>> പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരനായ യുവാവിനെ പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തു. അര്‍ഷാദ് (21) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തിരുമല സ്വദേശിനിയായ പതിനാറുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നത്.
ഓണ്‍ലൈന്‍ ഭക്ഷണ വിതരണം ചെയ്യുന്നതിനിടെയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. യുവാവ് പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പോലീസില്‍ മൊഴി നല്കി.
പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Follow us on