
ആലപ്പുഴ>>>കൈയില്‍ പണമില്ലാത്തതിനാല്‍ പേരക്കുട്ടിയുടെ ചികിത്സ മാറ്റിവെച്ചിരുന്ന നവാസിനെ തേടി ഒരു കോടിയുടെ ഭാഗ്യം. സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപയാണ് മാമൂട് ചിറയില്‍ എ നവാസിന് ലഭിച്ചത്. തലവടി പള്ളിക്കവലയ്ക്ക് സമീപം സ്വകാര്യ ഭക്ഷ്യോല്പന്ന നിര്‍മ്മാണ കമ്പനിയില്‍ പൊറോട്ട ഉണ്ടാക്കലാണ് തൊഴില്‍.
നവാസിന്റെ മകളുടെ മകളായ അഞ്ചാം ക്ലാസുകാരി നസ്രിയ വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വര്‍ഷങ്ങളായി നവാസ് വാട വീട്ടിലാണ് താമസം. പേരക്കുട്ടിയുടെ ചികിത്സയ്ക്കായി ആശുപത്രിയില്‍ എത്തിയപ്പോഴാണ് കിടത്തി ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. 15 ദിവസത്തെ ചികിത്സയ്ക്കാണ് നിര്‍ദേശിച്ചത്.
എന്നാല്‍ ചികിത്സയ്ക്കും താമസത്തിനും മറ്റുമായി ഇരുപതിനായിരത്തോളം രൂപ വേണമായിരുന്നു. കൈയില്‍ അത്രയും പണമില്ലാത്തതിനാല്‍ പിന്നീട് വരാമെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്ന് മടങ്ങുകയായിരുന്നു.
ഓണം ബമ്ബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറു ടിക്കറ്റുകള്‍ക്കാണ് ലഭിക്കുക. അതേസമയം തൃപ്പൂണിത്തുറ മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലന് ടിക്കറ്റെടുത്തത്.
തൃപ്പൂണിത്തുറയിലുള്ള ഏജന്‍സി വിറ്റ ടിക്കറ്റായ ടി ഇ 645465 നമ്ബറിനാണ് ഒന്നാം സമ്മാനം. കൊല്ലം കരുനാഗപ്പള്ളി സബ് ഓഫീസില്‍ വിതരണം ചെയ്ത ലോട്ടറി ടിക്കറ്റായിരുന്നു ഇത്. 10 ശതമാനം ഏജന്റ് പ്രൈസും കമ്മീഷനും ആദായനികുതിയും കിഴിച്ച് 7.39 കോടി ഒന്നാം സമ്മാനമായി ജയപാലന് ലഭിക്കും.

Follow us on