ഒമിക്രോണിനെ നിസാരമായി കാണരുത്; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

-

വാഷിംങ്ടണ്‍>>ഒമിക്രോണിനെനിസാരമായി കാണരുതെന്നും അത് അപകടകാരിയാണെന്നും ലോകാരോഗ്യസംഘടന . രോഗബാധിതരുടെ എണ്ണത്തില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഒമിക്രോണ്‍ ആളുകളില്‍ ഗുരുതരസാഹചര്യം ഉണ്ടാക്കില്ലെന്ന് നേരത്തെ ലോകാരോഗ്യസംഘടന അറിയിച്ചിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടാകുമെന്നും ഒമിക്രോണ്‍ വകഭേദത്തിനെ നിസാരമായി കാണരുതെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്.

ഡെല്‍റ്റയുമായുള്ള താരതമ്യത്തില്‍ ഒമിക്രോണ്‍ വഴിയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസാരമായി കാണുന്നത് അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ഗബ്രിയേസിസ് പറയുന്നു.

ഒമിക്രോണ്‍ സാധാരണഗതിയില്‍ കാണുന്ന ജലദോഷമല്ല. ഡെല്‍റ്റയുമായുള്ള താരതമ്യത്തില്‍ ഒമിക്രോണ്‍ വഴിയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ കുറവാണെങ്കിലും ജാഗ്രത ആവശ്യമാണെന്നും നിസ്സാരമായി കാണുന്നതു അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനയുടെ ടെക്‌നിക്കല്‍ ലീഡ് മരിയ വാന്‍ കെര്‍ക്കോവും പറഞ്ഞിരുന്നു.

കഴിഞ്ഞയാഴ്ച ആഗോളതലത്തില്‍ കൊവിഡ് കേസുകളുടെ എണ്ണം 71 ശതമാനത്തിലേറെയാണ് വര്‍ധിച്ചത്. അമേരിക്കയില്‍ വര്‍ധന നൂറ് ശതമാനത്തിലെത്തി. ബ്രിട്ടണില്‍ വ്യാഴാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 180000ലേറെ കേസുകളാണ്. ഫ്രാന്‍സില്‍ കണ്ടെത്തിയ ഇഹു വകഭേദത്തിനെക്കുറിച്ചും പഠനങ്ങള്‍ തുടരുകയാണ്. വാക്‌സിനേഷന്‍ ഒരു നിര്‍ണായക ഘടകമാണെന്ന് ഇപ്പോഴും ആരോഗ്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →