രാജ്യത്ത് 781 ഒമിക്രോണ്‍ കേസുകള്‍, കൂടുതല്‍ ഡല്‍ഹിയില്‍

-

ന്യൂഡല്‍ഹി>>രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നു. 781 കേസുകളാണ് ഇതുവരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഡല്‍ഹിയിലാണ് കൂടുതല്‍ രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഡല്‍ഹിയില്‍ 238 ഒമിക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ വേരിയന്റിന്റെ 167 പുതിയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കേസുകളുടെ സമീപകാല വര്‍ധനവിനെത്തുടര്‍ന്ന്, മിക്ക സംസ്ഥാന സര്‍ക്കാരുകളും രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ അടിയന്തിര സാഹചര്യങ്ങളില്‍ മുതിര്‍ന്നവര്‍ക്കുള്ള നിയന്ത്രിത ഉപയോഗത്തിനായി കോര്‍ബെവാക്‌സ്, കോവോവാക്‌സ് കൊവിഡ് വാക്‌സിനുകളും ആന്റി-വൈറല്‍ മരുന്നായ മോള്‍നുപിരാവിറിനും കേന്ദ്രം അംഗീകാരം നല്‍കിയിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →