മുംബൈയില്‍ കൊവിഡ് കേസുകളില്‍ കുതിച്ചുചാട്ടം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സര്‍ക്കാര്‍

-

മുംബൈ>>കഴിഞ്ഞ 24 മണിക്കൂറിനിടെ 922 പുതിയ കൊവിഡ് കേസുകളും 2 മരണങ്ങളും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം മഹാരാഷ്ട്രയില്‍ ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ച 31 പുതിയ കേസുകളില്‍ 27 എണ്ണവും മുംബൈയില്‍ രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം 141 ആയി രേഖപ്പെടുത്തി.
ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ലഭ്യമായ കണക്കുകള്‍ പ്രകാരം, രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്ത് നിലവില്‍ 4,295 പേരാണ് കോവിഡ് ചികിത്സയില്‍ കഴിയുന്നത്.

326 രോഗികള്‍ സുഖം പ്രാപിച്ചു, നഗരത്തില്‍ ഇത് വരെ രോഗമുക്തി നേടിയവര്‍ 7,47,864. സംസ്ഥാനത്ത് 1,648 കോവിഡ് -19 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 66,57,888 ആയി.
അതേസമയം, രാത്രി 9 മുതല്‍ രാവിലെ 6 വരെ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരുന്നതിന് നിയന്ത്രണങ്ങളും പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് പരിധിയും ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →