ഒമൈക്രോണ്‍ ഭീതിയില്‍ ലോകം; ഇന്ത്യയില്‍ കേസുകള്‍ ഉയരുന്നു;രോഗലക്ഷണങ്ങള്‍ എന്തെല്ലാം;മണവും രുചിയും നഷ്ടമാകുമോ???

-

ദില്ലി>> ലോകത്ത് കൊവിഡ് പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീതി വിതയ്ക്കുകയാണ്.അമേരിക്കയില്‍ കഴിഞ്ഞ ഒരാഴ്ച സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 73 ശതമാനവും ഒമൈക്രോണാണ്.

യുകെയിലും ഒമൈക്രോണ്‍ ആദ്യം സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയിലും സ്ഥിതി വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഉള്‍പ്പെടെ കേസുകള്‍ ദിനം പ്രതി ഉയരുകയാണ്. ഡെല്‍റ്റാ വകഭേദത്തേക്കാള്‍ തീവ്രമാണ് ഒമൈക്രോണ്‍ എന്ന് മുന്നറിയിപ്പാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്നത്. എന്നാല്‍ ഡെല്‍റ്റ വകേഭദത്തിന് സമാനമായ ലക്ഷണങ്ങളാണോ ഒമൈക്രോണ്‍ വകഭേദത്തിനുംപരിശോധിക്കാം.

പ്രാഥമിക ഡാറ്റയില്‍ നിന്ന് ചില രോഗലക്ഷണങ്ങളില്‍ വ്യത്യാസങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും അവ അത്രമാത്രം സ്ഥിരീകരിക്കാനാവില്ലെന്ന് വിദഗ്ദര്‍ പറയുന്നു. ഉദാഹരണത്തിന് ദക്ഷിണാഫ്രിക്കയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ച രോഗികളില്‍ കൂടുതലായും കണ്ടത് തൊണ്ടയിലെ കരകരപ്പ്, മൂക്കൊലിപ്പ്, വരണ്ട ചുമ, പേശീ വേദന പ്രത്യേകിച്ച് നടുവേദന എന്നീ ലക്ഷണങ്ങളാണ്. എന്നാല്‍ ഇവയെല്ലാം തന്നെ ഡെല്‍റ്റയുടെയും യഥാര്‍ത്ഥ കൊറോണ വൈറസിന്റെയും ലക്ഷണങ്ങളാണ് പെന്‍സില്‍വാനിയ സര്‍വകലാശാലയിലെ നഴ്സ് പ്രാക്ടീഷണറായ ആഷ്ലി ഇസഡ് റിട്ടര്‍ പറയുന്നു.

ഒമൈക്രോണ്‍ വകഭേദവും മറ്റ് കൊവിഡ് വകഭേദങ്ങളും തമ്മില്‍ രോഗലക്ഷണങ്ങളില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് ഈ ഘട്ടത്തില്‍ പറയാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. ഒമൈക്രോണ്‍ ഡെല്‍റ്റാ വകഭേദം ഉണ്ടാക്കുന്ന ലക്ഷണങ്ങളോട് സാമ്യം ഉണ്ടാകാനുള്ള സാധ്യത ഉണ്ടെന്നും അവര്‍ വ്യക്തമാക്കി.

സാധ്യമായ ഒരു വ്യത്യാസം രുചിയും മണവും നഷ്ടപ്പെടുന്നതായിരിക്കാം. കൊവിഡ് രോഗികളില്‍ 48 ശതമാനം പേര്‍ക്കും മണവപം 41 ശതമാനം പേര്‍ക്കും രുചിയും നഷ്ടപ്പെട്ടതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

എന്നാല്‍ നെതര്‍ലാന്‍ഡ്സിലെ ഒമൈക്രോണ്‍ സ്ഥിരീകരിച്ച വാക്‌സിനേഷന്‍ എടുത്ത ആളുകളില്‍ നടത്തിയ വിശകലനത്തില്‍ 23 ശതമാനം രോഗികള്‍ക്ക് മാത്രമാണ് രുചിയും മണവും ഇല്ലാത്ത ബുദ്ധിമുട്ടുകള്‍ നേരിടേമ്ടി വന്നത്.12% പേര്‍ മാത്രമാണ് മണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം ഈ വ്യത്യാസം ഒമൈക്രോണ്‍ മൂലമാണോ അതോ വാക്‌സിന്‍ എടുത്തത് കൊണ്ടാണോയെന്നത് വ്യക്തമല്ല.

അതേസമയം ഡെല്‍റ്റ ആയാലും കൊവിഡ് വാക്‌സിനേഷന്‍ എടുത്ത ആളുകളിലും അല്ലാത്തവരിലും രോഗലക്ഷണങ്ങള്‍ വ്യത്യസ്തമാണെന്നാണ് ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി മേയേഴ്സ് കോളേജ് ഓഫ് നഴ്സിംഗിലെ അസിസ്റ്റന്റ് പ്രൊഫസറായ മായ എന്‍. ക്ലാര്‍ക്ക് പറയുന്നു.

വാക്‌സിനേഷന്‍ എടുത്ത രോഗികള്‍ക്ക് തലവേദന, സൈനസ് വേദന എന്നിവ ഉണ്ടാകാറുണ്ട്, അതേസമയം വാക്‌സിനേഷന്‍ എടുക്കാത്ത രോഗികള്‍ക്ക് ശ്വാസതടസ്സവും ചുമയും ഫ്‌ലൂ പോലുള്ള ലക്ഷണങ്ങളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പെന്‍സില്‍വാനിയയില്‍ താന്‍ സംസാരിച്ച ഒമൈക്രോണ്‍ രോഗികള്‍ക്ക് ഡെല്‍റ്റയിലേതിന് സമാനമായ ലക്ഷണങ്ങളാണ് കാണപ്പെടുന്നതെന്നും അവര്‍ പറഞ്ഞു.വാക്‌സിനേഷന്‍ എടുത്ത ഒമൈക്രോണ്‍ രോഗികള്‍ തലവേദന, ശരീരവേദന, പനി ,ജലദോഷം എന്നീ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നാണ് പരാതിപ്പെട്ടത്.

ഒമൈക്രോണും മറ്റ് വകഭേദങ്ങളും തമ്മിലുള്ള മറ്റൊരു വ്യത്യാസം, ഒമൈക്രോണിന് ഇന്‍കുബേഷന്‍ സമയം കുറവാണെന്നതാണ്. മൂന്ന് ദിവസം കൊണ്ട് ഒരു വ്യക്തിയില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. അതേസമയം ഡെല്‍റ്റ വകഭേദത്തിനും മറ്റ് വകഭേദങ്ങള്‍ക്കും ഇത് അഞ്ചോ ആറോ ദിവസം എടുത്തേക്കുമെന്ന് ന്യൂയോര്‍ക്ക് സിറ്റിയിലെ മൗണ്ട് സിനായ് ഡൗണ്‍ടൗണിലെ ഇന്‍ഫെക്ഷന്‍ കണ്‍ട്രോണ്‍ ആന്റ് പ്രിവെന്‍ഷനിലെ ഡയറക്ടര്‍ ഡോ. വലീദ് ജാവൈദ് പറഞ്ഞു. ഒമൈക്രോണിന് കോശങ്ങള്‍ക്കിടയിലേക്ക് പ്രവേശിക്കാന്‍ എളുപ്പം സാധിക്കുന്നതിനാലാകാം ഇതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള കഴിഞ്ഞ ആഴ്ചയിലെ ഡാറ്റ അനുസരിച്ച്, വാക്സിനേഷന്‍ നില നിയന്ത്രിച്ച്, ഒമിക്റോണ്‍ രോഗനിര്‍ണയം നടത്തിയ മുതിര്‍ന്നവര്‍ക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത പാന്‍ഡെമിക്കിന്റെ ആദ്യ തരംഗത്തേക്കാള്‍ 29% കുറവായിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ നിരീക്ഷണങ്ങള്‍ അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങള്‍ക്കും ബാധകമായേക്കില്ല. മിക്ക ദക്ഷിണാഫ്രിക്കക്കാര്‍ക്കും ഇതിനകം തന്നെ കോവിഡ് 19 ബാധിച്ചിട്ടുണ്ട്. കുട്ടികളില്‍ നേരിയ ലക്ഷണങ്ങളുണ്ടെങ്കിലും, ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രൊണ്‍ തരംഗത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 20% കൂടുതലാണെന്നും ഡാറ്റ വ്യക്തമാക്കുന്നു.

അതേസമയം ഒമൈക്രോണ്‍ തീവ്ര രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന രോഗികള്‍ ഉണ്ട്. തുടക്കത്തില്‍ നേരിയ ലക്ഷണങഅങള്‍ ആണെങ്കിലും ഇവ പിന്നീട് ഗുരുതരമായേക്കാം.അതിനാല്‍ ജലദോഷം , പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ പരിശോധനയ്ക്ക് വിധേയരാകുകയും വീട്ടില്‍ തന്നെ തുടരുകയും ചെയ്യേണ്ടത് പ്രധാനമാണ്, കാരണം ഇപ്പോഴും കൊവിഡ് മഹാമാരി കാലമാണെന്ന് ആരും മറക്കരുതെന്നും ജാവേദ് പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →