ഇസ്രയേലില്‍ ആദ്യ ഒമൈക്രോണ്‍ മരണം സ്ഥിരീകരിച്ചു

-

ഇസ്രായേല്‍>>ഇസ്രയേലില്‍ ആദ്യ ഒമൈക്രോണ്‍ മരണം സ്ഥിരീകരിച്ചു. ബിര്‍ഷെവയിലെ സൊറൊക ആശുപത്രിയില്‍ വെച്ചാണ് 60 കാരന്‍ മരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു.
നേരത്തേ, ബ്രിട്ടനിലും അമേരിക്കയിലും ഒമൈക്രോണ്‍ മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനിടെ കൊവിഡിന്റെ ഒമൈക്രോണ്‍ വകഭേദത്തെ നേരിടാന്‍ വാക്‌സിന്റെ നാലാം ഡോസ് വിതരണം ചെയ്യാന്‍ ഇസ്രയേല്‍ ഒരുങ്ങുകയാണ്.
രാജ്യത്ത് 60 വയസിനു മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നാലാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ് ഇസ്രയേലിലെ ആരോഗ്യവിദഗ്ധര്‍. ഇസ്രയേലില്‍ ഇതുവരെ 340 ഒമൈക്രോണ്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →