വന്‍ വീഴ്ച്ച; കൊച്ചിയില്‍ ഒമിക്രോണ്‍ രോഗി മാളുകളില്‍കറങ്ങി നടന്നു

-

കൊച്ചി>>ഒമിക്രോണ്‍ നിരീക്ഷണത്തില്‍ കേരളത്തില്‍ വന്‍ പാളിച്ച. രോഗം സ്ഥിരീകരിച്ച കൊച്ചിയിലെ രോഗി നിയന്ത്രണം ലംഘിച്ചു കറങ്ങി നടന്നു. ഷോപ്പിങ് മാളുകളില്‍ അടക്കം ഇയാള്‍ പോയതായും കണ്ടെത്തി.

കോംഗോയില്‍ നിന്നും മടങ്ങിയെത്തി ഒമിക്രോണ്‍ സ്ഥിരീകരിച്ചയാളാണ് നിരീക്ഷണത്തിലിരിക്കാതെ കറങ്ങി നടന്നതെന്നാണ് വിവരം. ഷോപ്പിങ് മാളിനു പുറമേ, ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇയാള്‍ പോയിട്ടുണ്ട്. രോഗിക്ക് നിരവധി പേരുമായി സമ്പര്‍ക്കമുണ്ടെന്നും സമ്പര്‍ക്ക പട്ടിക വിപുലമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കോംഗോ ഹൈറിസ്‌ക് രാജ്യമല്ലാത്തതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പോകാന്‍ അനുവദിക്കുകയായിരുന്നുവെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.

സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ്. എല്ലാ ജില്ലകളും ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

രോഗികള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ജില്ലകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ക്ക് സ്വകാര്യ ആശുപത്രികളിലും ചികിത്സയില്‍ കഴിയാവുന്നതാണ്. എയര്‍പോര്‍ട്ടിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കി. ഇവിടെയെല്ലാം ലാബുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →