സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷം; തിരുവനന്തപുരത്തും എറണാകുളത്തും സ്ഥിതി ഗുരുതരമെന്ന് കേന്ദ്രം

-

തിരുവനന്തപുരം>>രാജ്യത്തെ 14 ജില്ലകളിലെ കോവിഡ് വ്യാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആശങ്ക രേഖപ്പെടുത്തി. തിരുവനന്തപുരത്തെയും എറണാകുളത്തെയും കോവിഡ് സാഹചര്യം ഗുരുതരമാണെന്നും കേന്ദ്രം വിലയിരുത്തി. രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഇന്ന് ഒരു ലക്ഷം കടന്നേക്കും മൂന്നാം തരംഗത്തിന്റെ സൂചന നല്‍കി അതിവേഗത്തിലാണ് രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത്. ജനുവരി അവസാനത്തോടെ ഒരു ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരെ കോവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്‌തേക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. പശ്ചിമ ബംഗാളിന് പിന്നാലെ ഡല്‍ഹിയിലും പ്രതിദിന കോവിഡ് കേസുകള്‍ 15000 കടന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 30000ത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ മാത്രം ഇരുപതിനായിരത്തിന് മുകളിലാണ് പുതിയ രോഗികള്‍. രാജ്യത്ത് ഇന്ന് പ്രതിദിന കേസുകള്‍ ഒരു ലക്ഷം കടക്കും. അതേസമയം 14 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതില്‍ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചു. കേരളത്തില്‍ ടി.പി.ആര്‍ കുറഞ്ഞെങ്കിലും രോഗികള്‍ കൂടുതലാണെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. എറണാകുളത്തും തിരുവനന്തപുരത്തും ടി.പി.ആര്‍ ഉയര്‍ന്ന് നില്‍ക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →