LOADING

Type to search

ഒമാനില്‍ നാളെ മുതല്‍ പ്രവേശന വിലക്ക് നീങ്ങും

Latest News Local News News Pravasi

മസക്റ്റ് >>>കോവിഡിന് ശേഷം ഒമാന്‍ സാധാരണ നിലയിലേക്ക് കടക്കാനുള്ള ശ്രമത്തിലാണ്. നാലു മാസത്തെ കാത്തിരിപ്പിനൊടുവില്‍ ഒമാനില്‍ നാളെ മുതല്‍ പ്രവേശന വിലക്ക് നീങ്ങും. ഇന്ത്യ ഉള്‍പ്പടെയുള്ള മുഴുവന്‍ രാജ്യങ്ങളില്‍ നിന്നും സെപ്റ്റംബര്‍ ഒന്ന് ഉച്ചക്ക് 12 മുതല്‍ നേരിട്ടു പ്രവേശനം അനുവദിക്കും. മലയാളികള്‍ ഉള്‍പ്പടെ ആയിരങ്ങള്‍ വരും ദിവസങ്ങളില്‍ മടങ്ങിയെത്തും.

സാധുവായ താമസ വീസ കൈവശമുള്ള പ്രവാസികള്‍ക്കും പുതിയ വീസക്കാര്‍ക്കും നാളെ മുതല്‍ ഒമാനില്‍ പ്രവേശിക്കാം. ഒമാനില്‍ അംഗീകരിച്ച കോവിഡ് പ്രതിരോധ വാക്‌സീന്റെ രണ്ട് ഡോസോ ആദ്യ ഡോസോ സ്വീകരിച്ചുവെന്നതിന് ക്യൂ ആര്‍ കോഡുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

ആസ്ട്രാസെനക/കൊവിഷീല്‍ഡ്, മൊഡേണ, ഫൈസര്‍/ബയോടെക്, ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍, ആസ്ട്രാസെനക/ഓക്‌സഫഡ്, സിനോഫാം, സിനോവാക്, സുപ്ടുനിക് എന്നിവയാണ് അംഗീകരിച്ച വാക്സിനുകള്‍. ഈ വാക്സിന്‍ എടുത്തവര്‍ക്കെല്ലാം ഒമാനിലേക്ക് കടക്കാനാകും.

18 വയസ്സിന് താഴെയുള്ളവരും വാക്‌സിന്‍ സ്വീകരിക്കാന്‍ ആരോഗ്യപരമായി സ്ഥിരീകരിക്കപ്പെട്ട പ്രശ്‌നമുള്ളവരും വാക്‌സീന്‍, പി സി ആര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ടതില്ല. ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിനു പുറത്തുകഴിഞ്ഞവര്‍ക്കും മടങ്ങിവരാനാകും. ഇതിനായി തൊഴിലുടമ അപേക്ഷ നല്‍കുകയും വീസ സ്റ്റാറ്റസ് പുതുക്കുകയും വേണം.

എല്ലാ യാത്രക്കാരും (ഒമ്ബത് മണിക്കൂറില്‍ കുറയാത്ത യാത്രാ ദൈര്‍ഘ്യം) 96 മണിക്കൂറിനുള്ളിലെടുത്ത പിസിആര്‍ ടെസ്റ്റിന്റെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം. ഹ്രസ്വ ദൂര വിമാന യാത്രക്കാര്‍ 72 മണിക്കൂറില്‍ എടുത്ത പി സി ആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റ് ആണു ഹാജരാക്കേണ്ടത്. പിസിആര്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല.

യാത്രക്ക് മുമ്ബ് പിസിആര്‍ ടെസ്റ്റ് എടുത്തിട്ടില്ലെങ്കില്‍ ഒമാനിലെ വിമാനത്താവളത്തില്‍ എത്തിയാല്‍ പി സി ആര്‍ ടെസ്റ്റിന് വിധേയരാകണം. തുടര്‍ന്ന് തറസ്സുദ് പ്ലസ് ബ്രേസ്ലെറ്റ് ധരിക്കുകയും നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് ലഭിക്കുന്നത് വരെ ക്വാറന്റീനില്‍ കഴിയുകയും വേണം. ഫലം പോസിറ്റീവ് ആണെങ്കില്‍ പത്ത് ദിവസം ക്വാറന്റീനില്‍ കഴിയണം.

യാത്രക്കാര്‍ തറസ്സുദ് പ്ലസില്‍ രജിസ്‌ട്രേഷന്‍ ചെയ്യുകയും ക്യുആര്‍ കോഡുള്ള വാക്‌സീന്‍ സര്‍ട്ടിഫിക്കറ്റും പിസിആര്‍ സര്‍ട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യുകയും വേണം. ഒമാനിലെ വിമാനത്താവളത്തിലെത്തിയിട്ടാണ് പിസിആര്‍ ടെസ്റ്റ് നടത്തുന്നതെങ്കില്‍ തറസ്സുദ് പ്ലസില്‍ രജിസ്റ്റര്‍ ചെയ്യുമ്‌ബോള്‍ തന്നെ ഇതിനുള്ള ഫീസ്

ഒമാനില്‍ നിന്നു പുറത്തു പോകുന്ന യാത്രക്കാര്‍ക്കു വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനു വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്‌സ് വിഭാഗം അറിയിച്ചു.

ഒമാനിലെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്ന എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നിര്‍ബന്ധമാണെന്നു തിങ്കളാഴ്ച ഒമാന്‍ എയര്‍പോര്‍ട്ട്‌സ് അഥോറിറ്റി പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍, പുറത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഈ നിബന്ധന ബാധകമല്ലെന്നും അധികൃതര്‍ അറിയിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.