Type to search

ഒഡീഷയില്‍ ഭാര്യയെ കൊലപ്പെടുത്തിയതിനു ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Latest News Local News News

ബെര്‍ഹാംപുര്‍>>> ഒഡീഷയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കി. ഗഞ്ചം ജില്ലയിലെ സൊഡാക്ക് ഗ്രാമത്തിലാണ് സംഭവം. 23കാരിയായ ലിലിയെ ഭര്‍ത്താവ് ബിപിന്‍ ഗൗഡ കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ബിപിന്‍ വീട്ടിലെ ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു.

മേയ് 24നാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. സംഭവ ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായെന്നാണ് നിഗമനം.

ബിപിന്റെ പിതാവാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസിനെയും ലിലിയുടെ വീട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.