വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ ഒരുങ്ങി ഓടക്കാലി സ്‌കൂള്‍

ന്യൂസ് ഡെസ്ക്ക് -

പെരുമ്പാവൂര്‍>>>നവംബര്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്ന ദിവസം വിദ്യാര്‍ഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഓടക്കാലി ഗവ.ഹൈസ്‌ക്കൂള്‍ അധികൃതര്‍. അദ്ധ്യാപകരും പിടിഎ,എംപിടിഎ(മാതൃസംഗമം)ഭാരവാഹികളും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹികളും ചേര്‍ന്ന് ഓടക്കാലി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ശുചീകരണം നടത്തി

ക്ലാസ്സ് മുറികള്‍ പെയിന്റിംഗ് ജോലികള്‍ ചെയ്തും ബെഞ്ചുകളും ഡസ്‌കുകളും കഴുകി ശുദ്ധീകരിച്ചും പരിസരം വൃത്തിയാക്കിയും പരിസരം അണുനശീകരണം നടത്തിയും വിദ്യാര്‍ഥികളുടെ സുരക്ഷിതത്വത്തിന് വേണ്ടി നാട്ടുകാര്‍ ഒന്നിച്ച് നില്‍ക്കുകയാണ്.നവംബര്‍ ഒന്നിന് പ്രവേശനോത്സവം ഗംഭീരമാക്കുന്നതിനുള്ളതയ്യാറെടുപ്പിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രതീഷ് വി, ഹെഡ്മിസ്ട്രിസ് ആലിസ് ജോര്‍ജ്, സീനിയര്‍ അസിസ്റ്റന്റ് അജിത വി, സ്റ്റാഫ് സെക്രട്ടറി സുരേഷ് കെ,അദ്ധ്യാപകരായ ബെന്നി,ബിജു,ബിന്‍സി, ഷാബിന,ഹേമ, രമ്യ,ശരണ്യ പിടിഎ ഭാരവാഹികളായ യേശുദാസ്, പ്രതീഷ് സി വി, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി സജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

ന്യൂസ് ഡെസ്ക്ക്

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →