
തിരുവനന്തപുരം>>>നിയമസഭ കയ്യാങ്കളി കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജിക്കെതിരെ സമര്‍പ്പിക്കപ്പെട്ട തടസ്സ ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബാര്‍ കോഴ വിവാദം കത്തി നില്‍ക്കെയാണ് 2015 മാര്‍ച്ച് 13ന് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കിയ രാഷ്ട്രീയ കോലാഹലം നിയമസഭയില്‍ അരങ്ങേറിയത്.
തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുക. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടി, ഇ പി ജയരാജന്, കെ ടി ജലീല്‍, കെ അജിത്ത്, സി കെ സദാശിവന്, കുഞ്ഞഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ നല്കിയ ഹര്‍ജികളെ എതിര്‍ത്ത് രമേശ് ചെന്നിത്തലയും അഭിഭാഷക പരിഷത്തുമാണ് കോടതിയെ സമീപിച്ചിരുന്നത്.എന്നാല്‍ കയ്യാങ്കളി കേസില്‍ സുപ്രീം കോടതിയില്‍ വരെ നിയമപോരാട്ടം നടത്തിയിട്ടുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ എതിര്‍വാദം.
അഭിഭാഷക പരിഷത്താണ് തടസ്സ ഹര്‍ജി നല്‍കിയത്. രമേശ് ചെന്നിത്തലയുടെ അഭിഭാഷകന് തടസ്സവാദം മാത്രമാണ് ഉന്നയിച്ചത്. കേസില്‍ സ്പെഷ്യല്‍ പബ്ബിക് പ്രോസിക്യുട്ടറെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. തടസ്സ ഹര്‍ജി നല്കാന് അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷന് നിലപാട്.

Follow us on