LOADING

Type to search

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Latest News Local News News

തിരുവനന്തപുരം>>> പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാമത് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. പൂര്‍ണമായും നിയമനിര്‍മാണത്തിനാണ് സമ്മേളനം നടക്കുക. 45 ഓര്‍ഡിനന്‍സുകള്‍ നിയമമാകും. നവംബര്‍ 12വരെ 24 ദിവസമാണ് സമ്മേളനം ചേരുക.

19 ദിവസം നിയമനിര്‍മാണത്തിനും നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ഥനകളുടെ പരിഗണനയ്ക്കുമാണ്.

കേരള തൊഴിലുറപ്പുതൊഴിലാളി ക്ഷേമനിധി, കേരള പഞ്ചായത്തിരാജ് (ഭേദഗതി), കേരള നഗര -ഗ്രാമാസൂത്രണ (ഭേദഗതി), കേരള മുനിസിപ്പാലിറ്റി (ഭേദഗതി)ബില്ലുകള്‍ തിങ്കളാഴ്ച അവതരിപ്പിക്കും. കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി), കേരള പൊതുവില്‍പ്പന നികുതി (ഭേദഗതി), കേരള ധനസംബന്ധമായ ഉത്തരവാദിത്ത (ഭേദഗതി) ബില്ലുകള്‍ ചൊവ്വാഴ്ച പരിഗണിക്കും. സന്ദര്‍ശക ഗാലറി പ്രവേശനം പരിമിതമായി അനുവദിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.