LOADING

Type to search

നിപ്പ; ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഇന്ന് കോഴിക്കോട് എത്തും

Latest News Local News News

കോഴിക്കോട്>>> ചാത്തമംഗലം പഞ്ചായത്തിലെ പാഴൂരില്‍ നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് മരണമുണ്ടായ സാഹചര്യത്തില്‍ ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഇന്ന് കോഴിക്കോട് എത്തും. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും ഇന്ന് സ്ഥലത്തെത്തും. തുടര്‍ന്ന് വവ്വാലുകളുടെ അടക്കം സാമ്പിളുകള്‍ ശേഖരിക്കും.

ചാത്തമംഗലത്ത് നിപ്പ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ സാമ്ബിള്‍ ശേഖരണം ഇന്നലെയും തുടര്‍ന്നു. സംസ്ഥാന മൃഗസംരക്ഷണ ജോയിന്റ് ഡയറക്ടര്‍ ഡോ.മിനി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുതല്‍ പാഴൂരില്‍ വവ്വാലുകളുടേയും മൃഗങ്ങളുടേയും സാമ്ബിള്‍ ശേഖരിക്കും.

ചാത്തമംഗലത്ത് നിയന്ത്രണമുണ്ടാവുമെങ്കിലും എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍, കെ.എം.സി.ടി മെഡിക്കല്‍ കോളേജ് , എന്‍.ഐ.ടി എന്നിവടങ്ങളിലേക്ക് പോകുന്നവര്‍ക്കും പരീക്ഷകള്‍ക്ക് എത്തുന്നവര്‍ക്കും തടസ്സമുണ്ടാകില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകള്‍ പൂര്‍ണമായും രണ്ട് വാര്‍ഡുകള്‍ ഭാഗികമായും കാരശ്ശേരി ഒരു വാര്‍ഡ് പൂര്‍ണമായും ഒന്ന് ഭാഗികമായും മുക്കം നഗരസഭ അഞ്ച് ഡിവിഷനുകള്‍ പൂര്‍ണമായും ഒന്ന് ഭാഗികമായും ഇതിനോടകം കണ്ടെയ്ന്‍മെന്റ് സോണാക്കി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.