LOADING

Type to search

നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടരുന്നു; പരിശോധന ഫലം വന്ന 123 പേരും നെഗറ്റീവ്

News

കോഴിക്കോട്>>> നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ശ്രമം തുടരുന്നു. പ്രദേശത്ത് ചത്തനിലയില്‍ കണ്ടെത്തിയ വവ്വാലുകളുടെയും നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീട്ടിലെ ആടിന്റെയും സാമ്ബിളുകളില്‍ വൈറസ് സാന്നിധ്യമില്ല. പഴംതീനി വവ്വാലുകളുടെ സ്രവം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ പരിശോധിക്കും.

വവ്വാലുകള്‍ കടിച്ച റമ്പൂട്ടാന്റെയും പേരയ്ക്കയുടെയും പരിശോധന ഫലം വരാനുണ്ട്. അതേസമയം കുട്ടിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്ന 280ഓളം പേരില്‍ ഇതവരെ ഫലം വന്ന 123 പേരും നെഗറ്റീവാണ്. ചാത്തമംഗലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരുന്നുണ്ട്.

നിപ പ്രതിരോധനത്തിന്റെ ഭാഗമായുള്ള ജാഗ്രത പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രണ്ട് ദിവസത്തിനകം കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടാവുമെന്നും ഉറവിട പരിശോധന തുടരുകയാണെന്നും മന്ത്രി അറിയിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളിലും സീറോ പ്രിവെലന്‍സ് പഠനം നടത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.