
കോഴിക്കോട് >>>മെഡിക്കല്‍ കോളേജില്‍ നിപ വൈറസ് പരിശോധനക്കായി എന്‍.ഐ.വി ലാബ് ഒരുക്കി. ഇന്ന് മുതല്‍ സാമ്പിള്‍ പരിശോധന തുടങ്ങും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘമാണ് ലാബിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഡോ. റിമ ആര്. സഹായിയുടെ നേതൃത്വത്തിലുള്ള പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് സംഘം ഇന്നലെ വൈകിട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്. രാത്രിയില്‍ തന്നെ ലാബ് സജ്ജമാക്കി. ഇന്ന് മുതല്‍ ചികിത്സയിലുള്ളവരുടെ സാമ്പിള്‍ പരിശോധിക്കും.
പൂനെ, ആലപ്പുഴ വൈറോളജി ലാബുകളില്‍ നിന്നുള്ള എട്ടു പേരടങ്ങുന്ന സംഘമാണ് സാമ്ബിള്‍ പരിശോധനക്കായി മെഡിക്കല്‍ കോളജിലെ ലാബിലുള്ളത്. നിപ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുന്നതിനായി എത്തിയ കേന്ദ്ര ആരോഗ്യ സംഘവും ജില്ലയിലുണ്ട്.

Follow us on