
കോഴിക്കോട്>>>നിപ വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധന ഇന്നും തുടരും.സമ്പര്‍ക്ക പട്ടികയിലുള്ള 41 പേരുടെ പരിശോധന ഫലം ഇന്നറിയാം. അതേസമയം ഭോപ്പാലില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ കോഴികോട്ട് എത്തും.
ഒപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും നാളെ സ്ഥലത്തെത്തും. ചാത്തമംഗലത്ത് നിപ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ മൃഗസംരക്ഷണ സാമ്ബിള്‍ ശേഖരണം കഴിഞ്ഞ ദിവസം നടന്നിരുന്നു.
സംസ്ഥാനത്ത് നിപ ബാധിച്ച് മരിച്ച പന്ത്രണ്ട് വയസുകാരനുമായി സമ്പര്‍ക്കമുണ്ടായവരുടെ പട്ടികയില്‍ 6 പേരെ കൂടി ഉള്‍പ്പെടുത്തിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 257 ആയി.
257 പേരും രോഗിയുമായി നേരിട്ട് സമ്ബര്ക്കത്തിലേര്പ്പെട്ടവരാണ്. ഇതില്‍ 44 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. 51 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേര് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി വിശദീകരിച്ചിരുന്നു.
35 പേര് മറ്റു ജില്ലകളില്‍ നിന്നുള്ളവരാണ് ഇതില്‍ 20 പേര് മെഡിക്കല്‍ കോളജിലുണ്ട്. 5 പേരുടെ പരിശോധനാ ഫലം പൂനെയില്‍ നിന്ന് വരും. കോഴിക്കോട് പരിശോധിക്കുന്ന 36 പേരുടെ ഫലവും രുമെന്നും മന്ത്രി വിശദീകരിച്ചിരുന്നു. രോഗ ഉറവിടം ഇതുവരെയും വ്യക്തമാകാത്ത സാഹചര്യത്തില്‍ സംശയത്തിലുള്ള കാട്ടു പന്നികളുടെ സാമ്പിള്‍ എടുക്കും. ഇത് ശേഖരിക്കാന്‍ നിര്‍ദേ ശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Follow us on