സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

-

പെരുമ്പാവൂര്‍>>സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിയെ ആക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വെങ്ങോല വില്ലേജ് ഓഫീസിനു സമീപം ബ്ലായില്‍ വീട്ടില്‍ നിഖില്‍ രാജു (തമ്പി 31) വിനെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പൂനൂര്‍ ഭാഗത്ത് വെച്ച് വെങ്ങോല സ്വദേശിയായ യുവതി ഓടിച്ചുവന്ന സ്‌കൂട്ടറില്‍ നിഖില്‍ രാജിന്റെ സ്‌കൂട്ടര്‍ ഇടിപ്പിച്ച് യുവതിയെ റോഡില്‍ വീഴ്ത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കൈവശം കരുതിയിരുന്ന കമ്പി കൊണ്ട് കുത്താന്‍ ശ്രമിച്ചത് തടഞ്ഞ കാരണം യുവതി കുത്തേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തില്‍ പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍പ് ഇതേ പരാതിക്കാരിയെ ആക്രമിച്ചതിനും, പ്രതിയുടെ സുഹൃത്തിനെ കൊലപ്പെത്താന്‍ ശ്രമിച്ചതിനും പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. പെരുമ്പാവൂര്‍ ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ റിന്‍സ് എം തോമസ്, ജോസ്സി എം ജോണ്‍സണ്‍, എ.എസ്.ഐ ബിജു.എന്‍.കെ, എസ്.സി.പി.ഒ ഷിബു.പി.എ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →