തലയോലപ്പറമ്പ്>>>>പ്രണയം നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ത്ഥിനി നിതിനയുടെ മരണകാരണം രക്തം വാര്‍ന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
നിതിനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു. നിതിനയുടെ അമ്മയുടെ വീടായ തുറുവേലിക്കുന്നിലെ വീട്ടിലാണ് മൃതദേഹം എത്തിച്ചത്. ഇവിടെയാണ് സംസ്കാരം നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് സംസ്കാരം നടക്കുക. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് അന്ത്യാഞ്ജലി അര്‍പ്പിച്ചു.
അതേസമയം നിഥിനയെ കൊലപ്പെടുത്താന്‍ പ്രതി അഭിഷേക് പുതിയ ബ്ലേഡ് വാങ്ങിയതായി പ്രതി മൊഴി നല്കി. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. പേപ്പര്‍ കട്ടറില്‍ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു. ഈ കടയില്‍ അടക്കം പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.
പാലാ ഡി വൈ എസ് പി ഓഫീസില്‍ നടന്ന ചോദ്യംചെയ്യലിലാണ് പ്രതി മൊഴി നല്‍കിയത്. ഒരാഴ്ച മുന്‍പ് കൂത്താട്ടുകുളത്തെ കടയില്‍ നിന്നാണ് ബ്ലേഡ് വാങ്ങിയത്. കേസില്‍ അഭിഷേക് ബൈജു നടത്തിയ ഗുരുതരമായ ആസൂത്രണം ആണ് ഇതോടെ വ്യക്തമായത് എന്ന് പൊലീസ് കരുതുന്നു.
പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം. ഇന്ന് തന്നെ സംഭവം നടന്ന പാലാ സെന്റ് തോമസ് കോളജിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രണയം നിരസിച്ചതോടെ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അടക്കം ഇയാള്‍ ഭീഷണി സന്ദേശം അയച്ചിരുന്നു. പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കാനും പൊലീസ് നടപടി തുടങ്ങി.
പാലായിലെ പ്രണയ നൈരാശ്യത്തിലെ കൊലപാതകത്തില്‍ പ്രതി
അഭിഷേകിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ രാവിലെ തെളിവെടുപ്പിനായി കൃത്യം നടന്ന പാലാ സെന്റ് തോമസ് ക്യാംപസില്‍ എത്തിക്കും. പിന്നീട് പ്രതിയെ കോടതിയില്‍ ഹാജരാക്കും. മരിച്ച നിതിനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈക്കത്തെ വീട്ടിലെത്തിക്കും.
പരീക്ഷ എഴുതി മടങ്ങി വരുന്നതുവരെ കാത്തിരുന്ന പ്രതി നിഥിനയെ അടുത്ത് വിളിച്ചു സംസാരിച്ചതിന് ശേഷം കഴുത്തിനു പിടിച്ച് കയ്യില്‍ കരുതിയ ചെറിയ പേനാക്കത്തി കൊണ്ട് കഴുത്തു മുറിക്കുകയായിരുന്നു.
സഹപാഠിയുടെ കഴുത്തറുത്തു ഇട്ടശേഷം സമീപത്തിരുന്ന പ്രതി പൊലീസ് വാഹനം വന്നപ്പോള്‍ എതിര്‍പ്പൊന്നും കൂടാതെ അകത്തു കയറുകയായിരുന്നു. അറസ്റ്റിനും ചോദ്യം ചെയ്യലിനും ശേഷം തെളിവെടുപ്പിനായി പാല സെന്റ് തോമസ് കോളേജില്‍നുള്ളില്‍ പ്രതിയെ എത്തിക്കും.
വലിയ പൊലീസ് സുരക്ഷയിലായിരിക്കും പ്രതിയെ ക്യാംപസില്‍ എത്തിക്കുക. നിഥിനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തിയും നിതിനയുടെ മൊബൈല്‍ ഫോണും കൃത്യം നേരിട്ട് കണ്ട രണ്ട് സാക്ഷികളും പൊലീസിന്റെ പ്രധാന തെളിവുകള്‍ ആണ്.
Follow us on