LOADING

Type to search

നെല്ലിക്കുഴിയുഡിഎഫ് പാര്‍ലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.

Kerala

കോതമംഗലം >>നെല്ലിക്കുഴിയുഡിഎഫ് പാര്‍ലമെന്ററി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോതമംഗലം വാട്ടര്‍ അതോറിറ്റി ഓഫീസ് ഉപരോധിച്ചു.
നെല്ലിക്കുഴി പഞ്ചായത്തിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്യത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് മെമ്പര്‍മാരും അവരുടെ വാര്‍ഡിലെ അമ്മമാരും കുട്ടികളും അടക്കമുള്ളവര്‍ ചേര്‍ന്നാണ് ഇന്ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ വാട്ടര്‍ അതോറിറ്റി ഓഫീസും ഉപരോധിച്ചത്.
കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന 15, 17, 18, 19, 21 വാര്‍ഡുകളിലെ മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് ഉപരോധ സമരം സംഘടിപ്പിച്ചത്.
യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എംവി റെജി, ഷറഫിയ ഷിഹാബ്, ഷഹന ഷെരീഫ്, വൃന്ദ മനോജ്, നാസ്സര്‍, എല്‍ദോസ്, അനൂപ് ഇട്ടന്‍,അലി പടിഞ്ഞാറേച്ചാലില്‍, കെ എംആസാദ്, പി എഷിഹാബ്, സത്താര്‍ വട്ടക്കുടി, വിനോദ് കെ മേനോന്‍, ടി പിഷിിയാസ്, മീരാന്‍ അരീക്കല്‍,ബഷീര്‍ ചിറങ്ങര, വാസുദേവ പണിക്കര്‍, ഷക്കീര്‍ പാണാട്ടില്‍, ഷാജി കൊട്ടാരം, ജഅ നൗഷാദ് തുടങ്ങിയവരും സമരത്തില്‍ പങ്കാളികളായി. മണിക്കൂറുകള്‍ നീണ്ട ഉപരോധ സമരത്തിനൊടുവില്‍ കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ മദ്ധ്യസ്ഥതയില്‍ കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശം ഇന്ന് തന്നെ സന്ദര്‍ശിച്ച് ഉടന്‍ പരിഹാരം കാണാമെന്ന് കേരളാ വാട്ടര്‍ അതോറിറ്റി കോതമംഗലം എഎക്‌സ് ഇയുടെ ഉറപ്പിന്‍മേല്‍ സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണ് ഉണ്ടായത്. തുടര്‍ന്നും ഈ വിഷയങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടായില്ലെങ്കില്‍ തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് സമരത്തിന് നേതൃത്വം കൊടുത്ത യുഡിഎഫ്പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് എംവി റെജി അറിയിച്ചു.

 

Tags:

You Might also Like

Leave a Comment

Your email address will not be published. Required fields are marked *

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.