LOADING

Type to search

നെല്ലിക്കുഴി,പിണവൂര്‍ക്കുടി ഹൈസ്‌കൂളുകള്‍ മികവിന്റെ കേന്ദ്രങ്ങളാകുന്നു; ശിലാസ്ഥാപനം സെപ്തംബര്‍ 14 ന്

Latest News Local News News

കോതമംഗലം >>> കോതമംഗലം മണ്ഡലത്തില്‍ നെല്ലിക്കുഴി ഹൈസ്‌കൂള്‍,പിണവൂര്‍ക്കുടി ട്രൈബല്‍ ഹൈസ്‌കൂള്‍ എന്നീ സ്‌കൂളുകള്‍ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതിന്റെ ശിലാസ്ഥാപനം സെപ്തംബര്‍ 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കുമെന്ന് ആന്റണി ജോണ്‍ എംഎല്‍എ അറിയിച്ചു.മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുന്നതിനായി 2 കോടി രൂപ വീതമാണ് രണ്ട് സ്‌കൂളുകള്‍ക്കും അനുവദിച്ചിട്ടുള്ളത്.1971 ല്‍ പഞ്ചായത്ത് എല്‍ പി സ്‌കൂളായി ആരംഭിച്ച നെല്ലിക്കുഴി സ്‌കൂള്‍ 1987 ല്‍ യു പി സ്‌കൂള്‍ ആയും 2012 ല്‍ ഹൈസ്‌കൂള്‍ ആയും അപ്‌ഗ്രേഡ് ചെയ്തു.

250 ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ തുടര്‍ച്ചയായി എസ് എസ് എല്‍ സി യ്ക്ക് 100 % വിജയം കരസ്ഥമാക്കി വരുന്നു.4 -ാം ക്ലാസ്സ് വരെ ഇംഗ്ലീഷ് മീഡിയവും സ്‌കൂളില്‍ ഉണ്ട്.7 വര്‍ഷത്തോളമായി പി റ്റി എ യുടെ നേതൃത്വത്തില്‍ നടത്തിവരുന്ന പ്രീ പ്രൈമറി സ്‌കൂളില്‍ 50 ല്‍ അധികം കൂട്ടികള്‍ പഠിക്കുന്നുണ്ട്.അതോടൊപ്പം തന്നെ നിരവധി അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളെന്ന പ്രത്യേകതയും നെല്ലിക്കുഴി സ്‌കൂളിനുണ്ട്.

1979 ല്‍ ട്രൈബല്‍ യു പി സ്‌കൂളായിപിണവൂര്‍ക്കുടിയില്‍ ആരംഭിച്ച പിണവൂര്‍കുടി ട്രൈബല്‍ സ്‌കൂള്‍ 2013 ല്‍ ആണ് ഹൈസ്‌കൂള്‍ ആയി അപ്‌ഗ്രേഡ് ചെയ്തത്.കോതമംഗലം മണ്ഡലത്തിലെ വിവിധ ആദിവാസി കോളനികളില്‍ നിന്നടക്കം 200 ഓളം കുട്ടികളാണ് ഈ സ്‌കൂളില്‍ പഠനം നടത്തി വരുന്നത്.പഠനത്തോടൊപ്പം കായിക രംഗത്തും മികവ് പുലര്‍ത്തുന്ന പ്രസ്തുത സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും കെട്ടിട സൗകര്യമില്ലാത്ത അവസ്ഥയായിരുന്നു.മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തുന്നതോടെ ഇവിടെ പുതിയ കെട്ടിടമടക്കമുള്ള മികച്ച സൗകര്യങ്ങള്‍ സ്‌കൂളില്‍ ലഭ്യമാകും.രണ്ട് സ്‌കൂളുകളുടേയും ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സാധ്യമായിട്ടുള്ളതെന്നും എംഎല്‍എ പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.