എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം >>>നെല്ലിക്കുഴി പഞ്ചായത്ത് യൂത്ത് കോണ്‍ഗ്രസ് ഇരുപത്തി ഒന്നാംവാര്‍ഡ്കമ്മിറ്റിയുടെ നേതൃത്തില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.
ചടങ്ങില്‍ യുഡിഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം പുരസ്‌കാരം സമ്മാനിച്ചു. വാര്‍ഡ് പ്രസിഡന്റ് സലിം പേപ്പതി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം നാസര്‍ വട്ടേക്കാടന്‍,
യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ അന്‍സാര്‍ ഒലിപ്പാറ, എ.കെ. ശിഹാബ് , നിയാസ്, കെ.കെ.അജ്മല്‍ കൊച്ചുകൂടി യാസീന്‍, മാഹിന്‍, സല്‍മാന്‍, മീരാന്‍ കുഞ്ഞ് തടത്തുകുന്നേല്‍, ഫായിസ് ജമാല്‍ എന്നിവര്‍ പങ്കെടുത്തു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →