നടുറോഡിലെ ചെളിക്കുഴിയില്‍ വാഴ നട്ട്പ്രതിഷേധിച്ചു

സ്വന്തം ലേഖകൻ -

കോതമംഗലം >>>നെല്ലിക്കുഴിപഞ്ചായത്തിലെ 15-ാം വാര്‍ഡിലൂടെ കടന്നു പോകുന്ന നെല്ലിക്കുഴി 314 ചെറുവട്ടൂര്‍ റോഡ് സഞ്ചാരയോഗ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുണ്ടും കുഴിയും വെള്ള കെട്ടും നിറഞ്ഞ പി.ഡബ്ലി.യു.ഡി റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു.
പ്രതിഷേധ സമരത്തിന് വാര്‍ഡ് മെമ്പര്‍ എം വി റെജി നേതൃത്വം കൊടുത്തു മണ്ഡലം പ്രസിഡന്റ് അലി പടിഞ്ഞാറേച്ചാലില്‍, വിനോദ് കെ മേനോന്‍, ഇബ്രാഹിം എടയാലി, വാസുദേവ പണിക്കര്‍, നൗഷാദ് പാറ, ഷിയാസ് കൊട്ടാരം, ജോസ് മുളയിരിക്കല്‍ എന്നിവര്‍ സമരത്തില്‍ പങ്കാളികളായി.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് ഫണ്ട് അനുവദിച്ചതായി ആന്റണി ജോണ്‍ എം എല്‍ എ പത്രപ്രസ്താവന നടത്തുകയും പ്രാദേശിക സി. പി .എം നേതൃത്വം ഫ്‌ലക്‌സുകള്‍ സ്ഥാപിക്കുകയും മറ്റും ചെയ്തിട്ട് അഞ്ച് വര്‍ഷം പിന്നിട്ടു നാളിതുവരെ ഒരു കുഴിയടയ്ക്കല്‍ നടപടി പോലും ഉണ്ടായില്ല.

വേനലായാല്‍ കടുത്ത പൊടിശല്യം മഴക്കാലമായാല്‍ വെള്ളകെട്ട് യാത്ര ചെയ്യാന്‍ യാതൊരു നിവൃത്തിയുമില്ല. നൂറ് കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന പീസ് വാലി എന്ന സ്ഥാപനത്തിലേക്ക് പോകുന്ന പ്രധാനപ്പെട്ട ഒരു വഴിയായിട്ടു പോലും എം എല്‍ എ യുടെയോ പ്രദേശിക ഭരണകൂടത്തിന്റെയോ ഭാഗത്തു നിന്നും യാതൊരു നടപടിയും നാളിതുവരെ ഉണ്ടാകത്തതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു സമരം സംഘടിപ്പിക്കേണ്ടി വന്നതെന്ന് സമരത്തിന് നേതൃത്വം കൊടുത്തവര്‍ പറഞ്ഞു.സൂചന സമരം കൊണ്ട് ഇനിയും നടപടി ഉണ്ടായില്ലെങ്കില്‍ പിഡബ്ലിയു ഡി ഓഫീസ് മാര്‍ച്ച് ഉള്‍പ്പെടെ സംഘടിപ്പിക്കുമെന്ന് സമര നേതാക്കള്‍ പറഞ്ഞു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →