ലക്ഷങ്ങള്‍ പോയതിന് പിന്നാലെ കാമുകന്‍ വേറെ വിവാഹം കഴിക്കുന്നു;പ്ലാനിങ്ങില്‍ ആരംഭിച്ച തട്ടിയെടുക്കല്‍ ,ഒടുവില്‍ പൊലീസ് പിടിയില്‍

-

കോട്ടയം>>തിരുവല്ല കുറ്റൂര്‍ സ്വദേശി സുധീഷിന്റെ ഭാര്യയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത നീതുവെന്ന് പൊലീസ്.

വിദേശത്ത് ഓയില്‍ റിഗിലെ ജോലിക്കാരനാണ് സുധീഷ്. ഇവര്‍ക്ക് എട്ടുവയസുള്ള കുട്ടിയുണ്ട്. 11 വര്‍ഷം മുമ്പാണ് നീതുവിനെ സുധീഷ് വിവാഹം കഴിച്ചതെന്നും യുവതി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നീതു ഹോട്ടലില്‍ മുറിയെടുത്തത് ഇന്‍ഫോപാര്‍ക്ക് ജീവനക്കാരിയെന്ന പേരിലായിരുന്നു. മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാന്‍ എത്തിയതെന്നായിരുന്നു നീതു പറഞ്ഞതെന്ന് ഹോട്ടല്‍ മാനേജര്‍ സാബു സിറിയക്ക് മാധ്യമങ്ങളോട് പറഞ്ഞു.

കാമുകനെ കാണിച്ച് തന്റ പണം തിരികെ വാങ്ങാന്‍ ഒരു കുഞ്ഞിനെ വിലക്ക് വാങ്ങാനായിരുന്നു ആദ്യ പദ്ധതിയെന്ന് നീതു പറഞ്ഞു. എന്നാല്‍, വന്‍ തുക വാഗ്ദാനം ചെയ്‌തെങ്കിലും കുഞ്ഞിനെ ലഭിച്ചില്ല. അങ്ങനെയാണ് പ്രസവ വാര്‍ഡില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുക്കാന്‍ പദ്ധതിയിട്ടതെന്നും യുവതി വെളിപ്പെടുത്തി.

നാട്ടുകാര്‍ക്ക് മുന്നില്‍ ഏറ്റവും നല്ല കുട്ടിയായിരുന്ന നീതു എറണാകുളത്തേക്ക് പോയത് സ്വന്തം ഇഷ്ടത്തിന് ജീവിക്കാന്‍. ഭര്‍ത്താവ് ഗള്‍ഫിലാണെന്നതിനാല്‍ ജോലിയുടെ പേരും പറഞ്ഞായിരുന്നു നീതു എറണാകുളത്തെ ഫ്‌ലറ്റിലേക്ക് താമസം മാറിയത്. കാമുകനായ കളമശ്ശേരി സ്വദേശി ഇബ്രാഹീം ബാദുഷയുമായി എറണാകുളത്ത് അടിപൊളി ജീവിതം നയിക്കുമ്പോഴും ഭര്‍ത്താവോ വീട്ടുകാരോ നാട്ടുകാരോ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാല്‍, കാമുകയുടെ പണത്തിലായിരുന്നു ഇബ്രാഹീം ബാദുഷയുടെ കണ്ണ്. യുവതിയുടെ സ്വര്‍ണവും പണവും എല്ലാം ഇയാള്‍ കയ്യിലാക്കിയതോടെയാണ് പണം തിരികെ വാങ്ങാനായി താന്‍ ഗര്‍ഭിണിയാണെന്ന് കാമുകനെ പറഞ്ഞ് വിശ്വസിപ്പിച്ചത്. പിന്നീട് യുവതി നടത്തിയ നീക്കങ്ങളാകട്ടെ യുവതിയുടെ ജീവിതം ലോകം അറിയാനും കാരണമായി.

ഇബ്രാഹിമും നീതുവും എറണാകുളത്ത് ഒരുമിച്ചായിരുന്നു താമസം. ഇബ്രാഹിമിന്റെ സ്ഥാപനത്തിലായിരുന്നു യുവതി ജോലി നോക്കിയിരുന്നത്. പിന്നീട് നീതുവിനെ കൂടി ബിസിനസില്‍ പങ്കാളിയാക്കുകയായിരുന്നു. ഇതിനിടയില്‍ നീതു ഗര്‍ഭിണയായെങ്കിലും അത് അലസിപ്പോയി. ഇത് കാമുകനെ അറിയിച്ചിരുന്നില്ല. പിന്നീടാണ് ഇബ്രാഹിം വിവാഹത്തിന് ശ്രമിക്കുന്നതെന്ന് അറിഞ്ഞത്. ഇതോടെയാണ് വിവാഹിതയായ നീതു ഗൂഢാലോചന നടത്തിയത്. ഇബ്രാഹിമും നീതുവും ഒരു സ്ഥാപനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നീതുവിന്റെ ഭര്‍ത്താവ് വിദേശത്തും. ഇതിനിടെയാണ് ഇവര്‍ തമ്മില്‍ അടക്കുന്നതും ഗര്‍ഭിണിയാകുന്നതും.

കുട്ടിയെ കണ്ടെത്താന്‍ പൊലീസിനെ സഹായിച്ചത് ഹോട്ടല്‍ ഫ്ളോറല്‍ പാര്‍ക്കിലെ ജനറല്‍ മാനേജരുടെയും റിസപ്ഷനിസ്റ്റിന്റെയും സമീപത്തെ ടാക്‌സി ഡ്രൈവറുടെയും സമയോചിതമായ ഇടപെടലായിരുന്നു. ഇവരുടെ സംശയമാണഅ നിര്‍ണ്ണായകമായത്. ഹോട്ടലിന്റെ ജനറല്‍ മാനേജര്‍ സാബു സിറിയക്, റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്‌സ്, ടാക്‌സി ഡ്രൈവര്‍ അലക്‌സ് സെബാസ്റ്റ്യന്‍ എന്നിവര്‍ക്കുതോന്നിയ സംശയമാണ് പ്രതിയെ കുടുക്കിയത്.

കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വാര്‍ഡില്‍നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് വ്യക്തിപരമായ ലക്ഷ്യത്തോടെയെന്ന് പൊലീസ് പറയുന്നു. വ്യക്തിപരമായ ലക്ഷ്യത്തോടെയാണ് നീതു കുട്ടിയെ തട്ടിയെടുത്തതെന്ന് കോട്ടയം എസ്പി ഡി. ശില്‍പ വ്യക്തമാക്കി. പൊലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതിനാലാണ് കുട്ടിയെ കണ്ടെത്താനായതെന്നും എസ്പി. കൂട്ടിച്ചേര്‍ത്തു. കുട്ടിയെ കാണാനില്ല എന്ന വിവരം ലഭിച്ചതോടെ വണ്ടികളും ഹോട്ടലുകളും പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേത്തുടര്‍ന്ന് സമീപത്തെ ലോഡ്ജില്‍നിന്ന് ഒരു സ്ത്രീ കുഞ്ഞിനെ കൊണ്ടുവന്നു എന്നുള്ള ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഇവിടെ എത്തിയ പൊലീസ് കുഞ്ഞിനെ രക്ഷപ്പെടുത്തി യുവതിയെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. നഴ്സ് വേഷത്തില്‍ നീതു, അമ്മയുടെ സമീപമെത്തി കുട്ടിക്ക് മഞ്ഞനിറമുണ്ടെന്നും ചികിത്സ വേണമെന്നും പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു. ഏറെ കഴിഞ്ഞിട്ടും തിരിച്ചുകിട്ടാഞ്ഞതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതാണെന്ന് മനസ്സിലായത്. ഉടന്‍ ഗാന്ധിനഗര്‍ പൊലീസിനെ അറിയിച്ചു. പൊലീസ് തിരച്ചിലിനിടെ, ആശുപത്രിക്ക് സമീപത്തെ ഹോട്ടല്‍ ഫ്ളോറല്‍ പാര്‍ക്കില്‍ ഒരു സ്ത്രീ കുഞ്ഞുമായി എത്തിയതായി വിവരം ലഭിക്കുകയായിരുന്നു.

ഹോട്ടലില്‍നിന്ന് കാര്‍ വിളിച്ചുകൊടുക്കാന്‍ നീതു ആവശ്യപ്പെട്ടതാണ്, കുഞ്ഞുമായി കടക്കാനുള്ള പദ്ധതി പൊളിച്ചത്. റിസപ്ഷനിസ്റ്റ് എലിസബത്ത് നിമ്മി അലക്സ്, ടാക്സിഡ്രൈവര്‍ അലക്സ് സെബാസ്റ്റ്യനെ വിളിച്ചപ്പോള്‍ യാത്രോദ്ദേശ്യം തിരക്കി. ഒരു കുഞ്ഞുമായി യാത്രപോകാനെന്ന് എലിസബത്ത് പറഞ്ഞു. ഒരു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി വിവരമുണ്ടെന്ന് എലിസബത്തിനെ ഡ്രൈവര്‍ അറിയിച്ചു. ഇതോടെ എലിസബത്ത് പൊലീസില്‍ അറിയിക്കുകയായിരുന്നു.

കൈക്കുഞ്ഞുമായി ഹോട്ടല്‍റൂമിലേക്ക് പ്രതി പോകുന്നത് കണ്ടത് റിസപ്ഷനിസ്റ്റ് നിമ്മി എന്നു വിളിക്കുന്ന എലിസബത്തായിരുന്നു. ‘കുഞ്ഞിനെ അമൃതാ ആശുപത്രിയില്‍ കൊണ്ടുപോകണം ഒരു ടാക്‌സി കാര്‍ വിളിച്ചുതരണം,’ -മുറിയിലെത്തിയശേഷം നിമ്മിയോട് പ്രതി ഇങ്ങനെ പറഞ്ഞു. റിസപ്ഷനിസ്റ്റ് ഉടന്‍തന്നെ സമീപത്തെ ടാക്‌സി വിളിച്ചു. ഹോട്ടലിലെത്തിയ കാറിന്റെ ഡ്രൈവര്‍ ആരേയുംകൊണ്ടാണ് പോകേണ്ടതെന്ന് റിസപ്ഷനിസ്റ്റിനോട് ചോദിച്ചു. കൊച്ചുകുഞ്ഞിനെയും കൊണ്ടുപോകാനാണെന്ന് നിമ്മി പറഞ്ഞു. ഈ സമയം, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്ന് ഒരുകുഞ്ഞിനെ കാണാതായിട്ടുണ്ടെന്നും പൊലീസ് പരക്കം പായുകയാണെന്നും ടാക്‌സി ഡ്രൈവറും പറഞ്ഞു.

ഇതോടെ റിസപ്ഷനിസ്റ്റിനും സംശയമായി. നാലുദിവസംമുമ്ബ് പ്രതി ഹോട്ടലില്‍ മുറിയെടുത്തപ്പോള്‍ ഏകദേശം ഏഴുവയസ്സു പ്രായംതോന്നിക്കുന്ന ആണ്‍കുട്ടി മാത്രമേ ഒപ്പമുണ്ടായിരുന്നുള്ളൂ. നിമ്മി, ജനറല്‍ മാനേജര്‍ സാബുവിനെ ഇക്കാര്യങ്ങള്‍ അറിയിച്ചു. ഈ സമയമത്രയും പ്രതി കുഞ്ഞിനെയുംകൊണ്ട് മുറിക്കുള്ളിലുണ്ടായിരുന്നു. ടാക്‌സി ഡ്രൈവര്‍ വന്നത് ഇവരെ അറിയിച്ചില്ല. ജനറല്‍ മാനേജര്‍ ഗാന്ധിനഗര്‍ എസ്‌.െഎ.യെ വിവരം അറിയിച്ചു. പൊലീസെത്തി പ്രതിയെ പിടികൂടി.

ജനുവരി നാലാംതീയതിയാണ് പ്രതി നീതുരാജ് ഹോട്ടല്‍ ഫ്ളോറല്‍ പാര്‍ക്കില്‍ മുറിയെടുത്തത്. വൈകീട്ട് ഏഴിനാണെത്തിയത്. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലാണ് ജോലിയെന്നും മെഡിക്കല്‍ കോളേജില്‍ ചികിത്സയുണ്ടെന്നും പറഞ്ഞാണ് വൈകീട്ട് മുറിയെടുത്തത്. 202-ാംനമ്പര്‍ ഡബിള്‍ റൂമിലായിരുന്നു. നീതുരാജ് ആര്‍. എന്ന പേരാണ് നല്‍കിയത്. വോട്ടേഴ്‌സ് ഐ.ഡി. തെളിവായി നല്‍കി. എല്ലാ ദിവസവും ഇവര്‍ മെഡിക്കല്‍ കോളേജിലേക്ക് പോയിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →