നീതു കൊടും ക്രൂരത ചെയ്തത് കാമുകനെയും കുടുംബത്തെയും ബോധിപ്പിക്കാനെന്നും പോലീസ്

-

കോട്ടയം >>നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തില്‍ അറസ്റ്റിലായ ഇബ്രാഹിം ബാദുഷയ്ക്ക് പങ്കില്ലെന്ന് കോട്ടയം എസ് പി ശില്പ.

കുട്ടിയെ തട്ടിയെടുത്തതിന് പിന്നില്‍ പ്രതി നീതു മാത്രമാണെന്നും കാമുകനെയും കുടുംബത്തെയും ബോധിപ്പിക്കാന്‍ വേണ്ടിയാണ് യുവതി കൃത്യം നടത്തിയതെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ തട്ടിയെടുത്ത ശേഷം കുട്ടിക്കൊപ്പമുള്ള ഫോട്ടോ ബാദുഷായ്ക്ക് അയച്ചു. വീഡിയോ കോളും ചെയ്തു. പണം തട്ടിയ സംഭവത്തില്‍ ബാദുഷയ്‌ക്കെതിരെ കേസ് എടുക്കുമെന്നും എസ് പി ശില്പ പറഞ്ഞു.

കുഞ്ഞിനെ തട്ടിക്കൊണ്ടു പോയ കേസില്‍ അറസ്റ്റിലായ നീതു ആണ്‍സുഹൃത്ത് ഇബ്രാഹിം ബാദുഷയെ ടിക് ടോക് വഴിയാണ് പരിചയപ്പെട്ടത്. പോണ്‍ സിനിമകളെ പോലും വെല്ലുന്ന ജീവിതമായിരുന്നു നവജാത ശിശുവിനെ തട്ടിയെടുത്ത നീതു എന്ന യുവതി നയിച്ചിരുന്നത്. ഒരേസമയം ഭര്‍ത്താവുമായും കാമുകനുമായും ലൈംഗിക ബന്ധം പുലര്‍ത്തുകയും കാമുകന്‍ ഉള്ള വിവരം ഭര്‍ത്താവില്‍ നിന്നും മറച്ചുവെക്കുകയും ചെയ്താണ് നീതു ഭര്‍ത്താവ് സുധീഷിനെ വഞ്ചിച്ചത്. ഭര്‍ത്താവ് വിദേശത്ത് സമ്പാദിച്ച പണവും തന്റെ സ്വര്‍ണവുമെല്ലാം കാമുകന്‍ ഇബ്രാഹിം ബാദുഷക്ക് നല്‍കിയത് ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം സുഖമായി കഴിയാം എന്ന പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു. എന്നാല്‍, തന്റെ അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതോടെയാണ് നീതുവിന്റെ പദ്ധതികള്‍ പാളാന്‍ തുടങ്ങിയത്.

ജോലിക്കായി എന്ന് പറഞ്ഞായിരുന്നു നീതു എറണാകുളത്തേക്ക് താമസം മാറിയത്. കാമുകനുമൊത്തായിരുന്നു നീതു ഇവിടെ താമസിച്ചിരുന്നത്. ഭര്‍ത്താവ് ഒരു മാസത്തേക്ക് വരുമ്‌ബോള്‍ മാത്രമാണ് ഇബ്രഹീം ബാദുഷ ഇവിടെ നിന്നും മാറി നില്‍ക്കുക. ഭര്‍ത്താവില്‍ നിന്നും ഊറ്റാവുന്നത്ര പണം കൈക്കലാക്കി കാമുകനുമൊത്ത് സുഖജീവിതം എന്നതായിരുന്നു നീതുവിന്റെ പദ്ധതി. അതിനാലാണ് കാമുകനെ കുറിച്ചുള്ള വിവരം മറച്ചുവെച്ച് ഭര്‍ത്താവുമായും ബന്ധം തുടര്‍ന്നത്. ഇതിനിടയില്‍ നീതു രണ്ടാമതും ഗര്‍ഭിണിയായി. ഭര്‍ത്താവിനോടും കാമുകനോടും താന്‍ ഗര്‍ഭിണിയാണെന്ന വിവരം യുവതി അറിയിച്ചിരുന്നു. ഭര്‍ത്താവിനോട് ഭര്‍ത്താവിന്റെ ഗര്‍ഭമെന്നും കാമുകനോട് കാമുകന്റെ ഗര്‍ഭം എന്നുമായിരുന്നു നീതു പറഞ്ഞിരുന്നത്.

എന്നാല്‍, നീതുവിന്റെ അവിഹിത ബന്ധം ഭര്‍ത്താവ് അറിയുകയും ഇരുവരും തമ്മില്‍ തെറ്റുകയും ചെയ്തു. ഇതിനിടെയാണ് കാമുകന്‍ തന്നെ ഒഴിവാക്കി വേറെ വിവാഹം കഴിക്കാന്‍ പോകുന്നു എന്ന വിവരം നീതു അറിയുന്നത്. ഗര്‍ഭം ചൂണ്ടിക്കാട്ടി ഭീഷണിപ്പെടുത്തി കാമുകനെ വരുതിയില്‍ നിര്‍ത്താം എന്ന് കരുതി കഴിയവെയാണ് ഗര്‍ഭം അലസുന്നത്. ഈ വിവരം കാമുകനില്‍ നിന്നും മറച്ചുവെച്ചായിരുന്നു പിന്നീട് നീതുവിന്റെ പ്ലാനിംഗ്. ഒരു നവജാത ശിശുവിനെ കണ്ടെത്തി കാമുകന് മുന്നില്‍ തന്റെ കുഞ്ഞെന്ന് പറഞ്ഞ് അവതരിപ്പിച്ച് കാമുകനൊപ്പം കഴിയുക എന്നതായിരുന്നു നീതുവിന്റെ പദ്ധതി.

കാമുകന്‍ മറ്റൊരു വിവാഹം കഴിക്കുന്നതിനെക്കാള്‍ നീതുവിനെ അലട്ടിയിരുന്നത് തനിക്ക് നഷ്ടമായ ലക്ഷങ്ങളുടെ സ്വര്‍ണവും പണവുമായിരുന്നു. ഇത് കാമുകനില്‍ നിന്നും കൈക്കലാക്കാന്‍ നീതു ഇബ്രാഹീം ബാദുഷയെ കൂടെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ നീതു ഗര്‍ഭിണിയായി. എന്നാല്‍, ഗര്‍ഭം അലസിയ കാര്യം കാമുകനില്‍ നിന്നും മറച്ചുവെച്ചു. കുഞ്ഞിനെ കാണിച്ച് ഭീഷണിപ്പെടുത്തി കാമുകനെ മറ്റൊരു വിവാഹത്തില്‍ നിന്നും തടയുകയായിരുന്നു നീതുവിന്റെ ലക്ഷ്യം. അതിനായി നടത്തിയ പദ്ധതികളാണ് ഇന്നലെ കോട്ടയം മെഡിക്കല്‍ കോളജില്‍ അരങ്ങേറിയത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 2.45നാണ് നഴ്‌സിന്റെ വേഷത്തില്‍ എത്തിയ കളമശേരി സ്വദേശി നീതു രാജ് വണ്ടിപ്പെരിയാര്‍ 66-ാം മൈല്‍ വലിയതറയില്‍ എസ്. ശ്രീജിത്തിന്റെയും അശ്വതിയുടെയും പെണ്‍കുഞ്ഞിനെ മോഷ്ടിച്ചത്. കുഞ്ഞിനെ തട്ടിയെടുത്ത ശേഷം സമീപമുള്ള ഹോട്ടലിലേക്കു പോയ നീതു അവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. കാമുകനെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തിരികെ വാങ്ങാനാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നാണ് നീതു പൊലീസിനു നല്‍കിയ മൊഴി.

ബാദുഷയെ ബ്ലാക്മെയ്ല്‍ ചെയ്യാന്‍ വ്യക്തമായ ആസൂത്രണത്തോടെയാണ് നീതു എത്തിയത്. ബാദുഷയുടെ സ്ഥാപനത്തില്‍ ആയിരുന്നു നീതു ജോലി ചെയ്തിരുന്നത്. പിന്നീട് ഇരുവരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. സോഷ്യല്‍ മീഡിയ വഴി ആയിരുന്നു ഇരുവരുടെയും ബന്ധം ആരംഭിച്ചത്. നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്നു ബന്ധത്തില്‍ നീതു ഗര്‍ഭിണി ആയി. എന്നാല്‍ നീതു നേരത്തെ ഗര്‍ഭം അലസിപ്പിച്ചിരുന്നു. ഒന്നരവര്‍ഷത്തെ ബന്ധമാണ് ഇരുവരും തമ്മില്‍. നീതുവിന്റെ ഭര്‍ത്താവ് ഗള്‍ഫില്‍ ആണ്. ബാദുഷ നീതുവുമായുള്ള ബന്ധത്തില്‍ നിന്ന് പിന്മാറി. ബാദുഷ കൈക്കലാക്കിയ സ്വര്‍ണവും പണവും തിരികെ വാങ്ങാന്‍ കുഞ്ഞ് ബാദുഷയുടേത് ആണെന്ന് വരുത്തി തീര്‍ക്കാന്‍ ആയിരുന്നു ശ്രമം.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →