LOADING

Type to search

നീറ്റ് പരീക്ഷ കോതമംഗലത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Latest News Local News News

കോതമംഗലം>>>നാളെനടക്കുന്ന നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് കോതമംഗലത്തെ 2 സെന്ററുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍,കൂവള്ളൂര്‍ ഇര്‍ഷാദിയ പബ്ലിക് സ്‌കൂള്‍ എന്നീ രണ്ട് കേന്ദ്രങ്ങളിലാണ് കോതമംഗലത്ത് പരീക്ഷ നടക്കുന്നത്.രണ്ട് സെന്ററുകളില്‍ ആയി 360 വീതം ആകെ 720 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്.

കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പരീക്ഷ നടത്തുന്നത്.രണ്ടു സെന്ററുകളിലെയും ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.സെന്ററുകളില്‍ ആന്റണി ജോണ്‍ എം എല്‍ എ എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.