
കോതമംഗലം>>>കോതമംഗലം താലൂക്കില്‍ 2 സെന്ററുകളിലായി നടന്ന നീറ്റ് പരീക്ഷ വിജയകരമായി പൂര്‍ത്തീകരിച്ചു.കോതമംഗലം ശോഭന ഇംഗ്ലീഷ് മീഡിയം സ്കൂള്‍,കൂവള്ളൂര്‍ ഇര്‍ഷാദിയ പബ്ലിക് സ്കൂള്‍ എന്നീ സെന്ററുകളിലാണ് നീറ്റ് പരീക്ഷ നടന്നത്.രണ്ട് സെന്ററുകളില്‍ ആയി 720 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.
കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് പരീക്ഷ നടന്നത്.പരീക്ഷയെഴുതിയവരില്‍ ഒരു വിദ്യാര്‍ത്ഥി കോവിഡ് പോസ്റ്റീവായതിനാല് പ്രത്യേക പരീക്ഷാ ഹാളില്‍ ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്.ആന്റണി ജോണ്‍ എം എല്‍ എ, മുവാറ്റുപുഴ ഡി വൈ എസ് പി മുഹമ്മദ് റിയാസ് എന്നിവര്‍ പരീക്ഷ സെന്ററുകളില്‍ സന്ദര്‍ശനം നടത്തി.

Follow us on