LOADING

Type to search

നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു; 10 കോടി രൂപ ലേലത്തുക നേടി നീരജിന്റെ ജാവലിന്‍

Latest News Local News News


ന്യൂഡല്‍ഹി>>>പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലം ചെയ്യുന്നു. ഒളിമ്ബിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്ര പ്രധാനമന്ത്രിക്ക് സമ്മാനിച്ച ജാവലിനും വെങ്കല മെഡല്‍ ജേതാവ് ലോവ്‌ലീന ധരിച്ച ഗ്രൗസുമെല്ലാം അക്കൂട്ടത്തില്‍ ഉള്‍പ്പെടും. പത്ത് കോടി രൂപയാണ് നീരജിന്റെ ജാവലിനും ലോവ്‌ലീനയുടെ ഗ്ലൗസുകള്‍ക്കും ലഭിച്ച ലേലത്തുക. പാരാലിമ്പിക് താരം സുമിത് അന്തില്‍ മോദിക്ക് സമ്മാനിച്ച ജാവലിന് മൂന്ന് കോടി രൂപയാണ് ലേലത്തില്‍ ലഭിച്ചത്.

നീരജ് ചോപ്രയുടെ ജാവലിന്റെ അടിസ്ഥാന വില ഒരു കോടി രൂപയായിരുന്നു. ലോവ്‌ലീനയുടെ ഗ്ലൗസിന്റെ അടിസ്ഥാന വില 80 ലക്ഷവും. ഈ വില മറികടന്നാണ് നിലവില്‍ 10 കോടിയില്‍ എത്തിയിരിക്കുന്നത്.

പിവി സിന്ധുവിന്റെ ബാഡ്മിന്റണ്‍ റാക്കറ്റും ബാഗും, ടോക്യോ ഒളിമ്ബിക്‌സില്‍ നാലാം സ്ഥാനത്ത് എത്തിയ വനിതാ ടീം ഒപ്പിട്ട ഹോക്കി സ്റ്റിക് എന്നിവയും ലേലത്തിന് വച്ചിട്ടുണ്ട്. സിന്ധുവിന്റെ റാക്കറ്റിന് രണ്ട് കോടി രൂപയും (കൃത്യമായി പറഞ്ഞാല്‍ 2,00,20,000 രൂപ ) ഹോക്കി സ്റ്റിക്കിന് 1,00,00,500 രൂപയുമാണ് നിലവിലെ ലേല തുക.

ലേലത്തില്‍ നിന്ന് ലഭിക്കുന്ന പണം ഗംഗാ നദിയുടെ ശുചീകരണത്തിനും പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഉപയോഗിക്കുമെന്ന് പിഐബി വ്യക്തമാക്കി. വെള്ളിയാഴ്ച തുടങ്ങിയ ഇ-ഓക്ഷന്‍ ഒക്ടോബര്‍ 7 വരെ നീണ്ടുനില്‍ക്കും.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.